മട്ടാഞ്ചേരി മാഫിയ എന്ന് തന്നെയും സുഹൃത്തുക്കളെയും വിശേഷിപ്പിച്ച് തുടങ്ങിയത് സംഘപരിവാര്‍ കേന്ദ്രങ്ങളെന്ന് സംവിധായകന്‍ ആഷിഖ് അബു. പൗരത്വ പ്രക്ഷോഭം നടക്കുന്ന സമയത്താണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആ ടെര്‍മിനോളജി ഉപയോഗിക്കുന്നത്. പിന്നീട്  പൊളിറ്റിക്കലായിട്ട് എനിക്കോ റിമയ്ക്കോ, ഞങ്ങളുടെ സുഹൃത്തുക്കളായിട്ടുള്ള, ആ വലയത്തില്‍പ്പെട്ടവര്‍ക്കെതിരെ ഏറ്റവും എളുപ്പം എടുത്ത് ഉപയോഗിക്കുന്ന വാക്കായി അത് മാറിയെന്നും ആഷിഖ് അബു മനോരമന്യൂസിനോട് പറഞ്ഞു. നിയമപരമായി അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ലഹരി ഉപയോഗം തന്‍റെ സിനിയിലെ സെറ്റിലോ പ്രോല്‍സാഹിപ്പിക്കാറില്ലെന്നും അത് അനുവദിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. അച്ചടക്കത്തിന്‍റെ ഭാഗമായി ആദ്യ സിനിമ മുതല്‍ തന്നെ ലൊക്കേഷനുകളിലോ സിനിമാനുബന്ധ കാര്യങ്ങളിലൊ ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരോപണത്തെ കുറിച്ച് ആഷിഖിന്‍റെ വാക്കുകള്‍ ഇങ്ങനെ.. 'എന്നെ സംബന്ധിച്ചടുത്തോളം ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് സിനിമ നിര്‍മിക്കുക എന്ന്  പറയുന്നതോ അല്ലെങ്കില്‍ എന്‍റെ സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് ആളുകളെത്തുന്നതോ ഒരിക്കലും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട ഒന്നായി കരുതുന്നില്ല. പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള സംവിധായകരായ ആളുകള്‍ പിന്നീട് നിര്‍മാണ കമ്പനി തുടങ്ങുന്ന സമയത്ത് ഡിസിപ്ലിന്‍ ഞങ്ങളെ സംബന്ധിച്ച്, ഞങ്ങളൊക്കെ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ ആ ഡിസിപ്ലിന്‍റെ പേരിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ ഡിസിപ്ലിന്‍റെ ഭാഗമായിട്ട് എന്‍റെ ആദ്യത്തെ സിനിമ മുതല്‍ തന്നെ ലൊക്കേഷനുകളിലോ സിനിമാനുബന്ധ കാര്യങ്ങളിലോ ഒന്നും ഇത്തരം കാര്യങ്ങള്‍ ഞങ്ങളൊരിക്കലും വച്ചുപൊറുപ്പിച്ചിട്ടില്ല. എല്ലാവര്‍ക്കും സ്വന്തം സിനിമ തന്നെയാണ് വലുത്. മദ്യം ഉപയോഗിച്ച് വരുന്നവര്‍ വരെ ആ സിനിമ നിര്‍മാണത്തിന് തടസമാണ്. അത് വലിയ പ്രശ്നമാണ്. അതനുവദിക്കാന്‍ പറ്റാത്തതാണ്.'

ENGLISH SUMMARY:

Director Ashiq Abu says that, the term Mattancherry Mafia is coined by Sanghpariwae centres after CAA. Will take legal actions against them.