മമ്മൂട്ടിയുടെ എഴുപത്തിമൂന്നാം പിറന്നാളിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി പങ്കുവച്ചിരിക്കുന്നത്. രണ്ടാളുടെയും ചിരിക്കുന്ന ചിത്രം കൊള്ളാമെന്നും പൊളിയാണെന്നും കമന്‍റുകള്‍. ചിരിക്കുന്ന മമ്മൂട്ടിയേയും പിണറായിയെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗൗരവക്കാരുടെ ക്ലാസ്സിക് ചിരിയെന്നും കമന്‍റുകള്‍ നിറയുന്നുണ്ട്.
അതേസമയം പതിവുപോലെ പ്രിയതാരത്തെ നേരിൽക്കണ്ട് പിറന്നാളാശംസകൾ അറിയിക്കാൻ കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. അവരെ താരം നിരാശപ്പെടുത്തിയില്ല. കൃത്യം 12 മണിക്കു തന്നെ വീഡിയോ കോളിലൂടെ എത്തി ആരാധകർക്കൊപ്പം തന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.