deepika-baby

ദീപിക പദുക്കോണ്‍–രണ്‍വീര്‍ സിങ് താരദമ്പതികള്‍ക്ക്  പെണ്‍കുഞ്ഞ് പിറന്നു.  മുംബൈയിലെ എച്ച.എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു പ്രസവം. പ്രസവത്തിനു മുന്നോടിയായി കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും കുടുംബത്തോടൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദമ്പതികള്‍ കുഞ്ഞിനായി കാത്തിരിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നിറവയറുമായി നില്‍ക്കുന്ന ദീപികയുടെ പ്രഗ്നന്‍സി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും തങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു . സിനിമാ താരങ്ങളുള്‍പ്പെടെ നിരവധിപേര്‍ ആശംസകളുമായി എത്തിയിരുന്നു. ഏതാനും മാസങ്ങളായി അപൂര്‍വമായി മാത്രമാണ് ദീപികയെ പുറത്ത് കാണാറുളളത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഡിന്നറിനായെത്തിയ ദീപികയുടെ ചില ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. ഏറ്റവും ഒടുവിലായി പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം കല്‍ക്കിയിലാണ് ദീപിക അഭിനയിച്ചത്. 

Deepika Padukone-Ranveer Singh star couple blessed with baby girl:

Deepika Padukone-Ranveer Singh star couple blessed with baby girl. The delivery took place at H.N Reliance Hospital in Mumbai. Both of them had visited the Siddhivinayak temple with their families last Friday before the delivery.