കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന മനോഹരമായ വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. എന്‍റെ പവര്‍ ഗ്രൂപ്പ് എന്ന ക്യാപ്ഷനോടെയാണ് ഭാര്യ പ്രിയക്കും മകന്‍ ഇസഹാക്കിനുമൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചത്.
കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്‍റെ സംവിധായിക സൗമ്യ സദാനന്ദന്‍റെ പോസ്റ്റിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‍റെ വിഡിയോ വന്നത്. ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ പൊതു ഇടത്തിൽ തുറന്നു പറയുന്നു എന്ന ആമുഖത്തോടെയാണ് സൗമ്യ സദാനന്ദന്റെ പോസ്റ്റ് പങ്കുവച്ചത്. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്തെന്നും പോസ്റ്റില്‍ സൗമ്യ ആരോപിച്ചിരുന്നു. പലരും സൗമ്യ സദാനന്ദന്റെ പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചാക്കോ ബോബന്റെ വിഡിയോയ്ക്ക് കമന്റുകൾ രേഖപ്പെടുത്തിയത്.