മകളുടെ ജന്‍മദിനത്തില്‍ പുത്തന്‍ ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവച്ച് പൃഥ്വിരാജും സുപ്രിയ മേനോനും. അല്ലിക്ക് പത്തു വയസ് പൂര്‍ത്തിയായിരിക്കുന്നു. മകളുടെ വരവോടെ ജീവിതത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും പ്രതീക്ഷകളുമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇതോടൊപ്പം അല്ലിയുടെ പുതിയ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.
ജന്‍മദിനാശംസകള്‍ സണ്‍ഷൈന്‍ എന്നു പറഞ്ഞാണ് പൃഥ്വിരാജ് മകളെക്കുറിച്ചുള്ള കുറിപ്പ് ആരംഭിക്കുന്നത്. ഈ ലോകത്ത് പത്തു വര്‍ഷമേ ആയുള്ളൂവെങ്കിലും ഞങ്ങള്‍ക്ക് പല കാര്യങ്ങളും നീ പഠിപ്പിച്ചു തന്നു, വഴികാട്ടിയായി. മമ്മയ്ക്കും ദാദയ്ക്കും നിന്നെക്കുറിച്ച് അഭിമാനം മാത്രം. ദാദയുടെ എക്കാലത്തേയും മികച്ച ബ്ലോക്ക് ബസ്റ്ററായി നീ തുടരും,ഇനിയുള്ള നല്ലനാളെക്കായും നല്ല ഭാവിക്കായും ഞങ്ങള്‍ കാത്തിരിക്കുന്നു എന്നാണ് പൃഥ്വി മകള്‍ക്ക് ആശംസാകുറിപ്പായി എഴുതിയത്.
പ്രിയപ്പെട്ട അല്ലിക്കുട്ടാ എന്നുവിളിച്ചാണ് ആലിയുടെ അമ്മ സുപ്രിയാ മേനോന്‍ ആശംസയറിയിച്ചത്. നിന്നില്‍ നിന്നും എല്ലാ ദിവസും പുതിയ എന്തെങ്കിലും പഠിക്കുന്നു. നിന്നെ മാറിനിന്ന് നിരീക്ഷുന്നതില്‍ അമ്മയും ദാദയും അങ്ങേയറ്റം സന്തുഷ്ടരാണ്. എന്നും കരുണയും സഹാനുഭൂതിയുമുള്ള നല്ല വ്യക്തിയായി വളരുക. നിന്റെ എല്ലാ നേട്ടങ്ങളിലും വളര്‍ച്ചയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. നിന്റെ അമ്മയായതില്‍ സന്തോഷവും നന്ദിയും ഏറെ എന്നാണ് അല്ലിക്കായുള്ള സുപ്രിയയുടെ വാക്കുകള്‍.
നിരവധിപേര്‍ അല്ലിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു. മകളുടെ ചിത്രങ്ങള്‍ അപൂര്‍വമായി മാത്രമേ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവക്കാറുള്ളൂ. പത്താംവയസിലെചിത്രം വൈറലായിക്കഴിഞ്ഞു.