sai-pallivi-haldi

കഴിഞ്ഞ കുറച്ചു ദിവസമായി പ്രിയതാരം സായ്‌പല്ലവിയുടെ അനിയത്തി പൂജ കണ്ണന്‍റെ വിവാഹ വിഡിയോയും ഫോട്ടോകളുമാണ് സോഷ്യല്‍മീഡിയയിലെ വൈറല്‍ കാഴ്ച. ഇപ്പോഴിതാ, ഹല്‍ദി വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൂജ കണ്ണന്‍. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ.

'എന്‍റെ ഹല്‍ദി, ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല' എന്ന അടികുറിപ്പോടെയാണ് പൂജ ഹല്‍ദി വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഊട്ടി കോത്തഗിരിയിൽ വച്ചാണ് ഹല്‍ദി പരിപാടി നടന്നത്. 

ചടങ്ങിന്‍റെ എല്ലാ ചുമതലയും വഹിച്ചിരുന്നത് സായ്‌പല്ലവി തന്നെയായിരുന്നു. കല്യാണത്തിലെയും മറ്റ് ചടങ്ങുകളിലെയും ഫോട്ടോയും വിഡിയോയും പോലെ സായ്‌പല്ലവി തന്നെ ഹല്‍ദി വിഡിയോയിലും താരമാകുന്നത്. സിപിംള്‍ ലുക്കിലാണ് സായ്‌പല്ലവി ഉണ്ടായിരുന്നത്. ഹല്‍ദിയിലും സായ്‌പല്ലവി സ്കോര്‍ ചെയ്തെന്നാണ് വിഡിയോയ്ക്കു ലഭിക്കുന്ന കമന്‍റ്. 

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല. വിനീത് ആണ് പൂജ കണ്ണന്‍റെ വരന്‍.