കാറില്‍ യാത്ര ചെയ്യുന്ന സമയത്താണ് ശ്രേഷ്ഠകുട്ടിയും അച്ഛനും തമ്മില്‍ ആരുടെ ഫാന്‍ എന്ന നിലയില്‍ സംസാരം നടത്തുന്നത്. എനിക്ക് സുരേഷ്‌ഗോപിന്റെ ഫോട്ടോ വേണം അച്ഛാ എന്നാണ് കുട്ടി ആദ്യം പറയുന്നത്. മറുപടിയായി അച്ഛന്‍ പറയും ഞാന്‍ മോഹൻലാൽ ഫാൻ ആണെന്ന്, പിന്നാലെ മോള് പറയുന്നു എല്ലാവരും സുരേഷ്‌ഗോപി ഫാൻസ് ആണെന്ന്. ഈ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് പിന്നാലെ സുരേഷ് ഗോപി ശ്രേഷ്ഠകുട്ടിയെ കാണാന്‍ വരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ കൈ നിറയെ സമ്മാനങ്ങളും താരത്തിന്‍റെ ചിത്രവും അടക്കം നിരവധി സമ്മാനങ്ങളാണ് സുരേഷ് ഗോപി ശ്രേഷ്ഠകുട്ടിക്ക് സമ്മാനിച്ചത്.