jayaram-pookkalam

TOPICS COVERED

തിരുവോണ ദിനം ആഘോഷമാക്കുകയാണ് മലയാളികള്‍. പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സെലിബ്രിറ്റികള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ക്കര്‍ സല്‍മാന്‍, അഹാന കൃഷ്ണകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നു. മലയാളസിനിമാ താരങ്ങള്‍ക്ക് പുറമെ ഉലകനായകന്‍ കമല്‍ഹാസനും ആശംസകളുമായി എത്തി. 

എന്നാല്‍ മലയാളികളുടെ പ്രിയതാരം ജയറാം മുണ്ടുടുത്ത് ഓണം ആശംസിക്കുക മാത്രമല്ല ഒറ്റക്കൊരു പൂക്കളവുമിട്ടു. താരം തന്നെയാണ് പൂക്കളം ഇടുന്നതിന്‍റെ ഫുള്‍ വിഡിയോ സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്. സൗകര്യത്തിനായി ഷോര്‍ട്​സിട്ട് അത്തപൂക്കളം മുഴുവനും പൂര്‍ത്തിയാക്കിയ താരം ഒടുവില്‍ മുണ്ടുടുത്ത് കുടുംബത്തിനൊപ്പം നില്‍ക്കുന്നതും വിഡിയോയിലുണ്ട്. 

ENGLISH SUMMARY:

Jairam alone made a 'Pookalam'