സിനിമ സംഘടനകള്‍ക്ക് ബദലായി പുതിയ സംഘടന രൂപീകരിക്കാന്‍ ആലോചന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ രൂപീകരണത്തിനാണ് ശ്രമം നടക്കുന്നത്. അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ പേരിലാണ് സര്‍ക്കുലര്‍ പുറത്തുവന്നത്. രാജീവ് രവി, ആഷിക് അബു, റിമ, ബിനീഷ് ചന്ദ്ര എന്നിവരും കൂട്ടായ്മയില്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. 'സമത്വം, സഹകരണം, സാമൂഹിക നീതി' എന്നീ മൂല്യങ്ങളാകും സംഘടനയുടെ അടിസ്ഥാനമെന്നും തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുമെന്നുമാണ് വാഗ്ദാനം.