sandra-thomas

TOPICS COVERED

ബദല്‍ സിനിമാ സംഘടനയിലേക്ക് തല്‍ക്കാലമില്ലെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍റെ ആശയങ്ങളോട് വിയോജിപ്പില്ല. എന്‍റെ സംഘടനയില്‍നിന്നുതന്നെ പോരാടാനാണ് താല്‍പര്യമെന്നും സാന്ദ്ര മനോരമ ന്യൂസിനോട് വ്യക്തമാക്കി. നല്‍കിയ പരാതിയില്‍ സംഘടനയുെട നിലപാട് അറിഞ്ഞശേഷം തീരുമാനം. നീതി കിട്ടാതെവരുമ്പോഴാണ് ബദല്‍ സംഘടനയെക്കുറിച്ച് ആലോചിക്കുന്നത്. സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങുന്നതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒന്നും ചെയ്യുന്നില്ല. കെട്ടിടങ്ങള്‍ നിര്‍മിക്കാനല്ല സംഘടന പണം ചെലവാക്കേണ്ടത്. വ്യവസായം നിലനിര്‍ത്താനുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കണമെന്നും സാന്ദ്രാ തോമസ്.