makeup-artist-seema-vineeth-gotmarried

TOPICS COVERED

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത് വിവാഹിതയായി. വിവാഹ വാര്‍ത്ത സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കു വെച്ചത്.

കൊട്ടും കുരവയും ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ; ഔദ്യോഗികമായി വിവാഹം കഴിച്ചു എന്ന കുറിപ്പോടെയാണ് സീമ വിവാഹചിത്രം പങ്കുവെച്ചത്. നിശാന്താണ് വരന്‍. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ‌യുമായി നില്‍ക്കുന്ന ചിത്രവും സീമ പങ്കുവെച്ചു.

ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. തുടർന്ന് സീമ ഈ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സീമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഒട്ടേറെപേരാണ്  ഇരുവര്‍ക്കും ആശംസകളുമായെത്തിത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹനിശ്ചയം.

ENGLISH SUMMARY:

Celebrity makeup artist Seema Vineeth got married