രാജ്യം ഭരിക്കുന്ന പാര്‍ട്ടി അവരുടെ തന്നെ എംപിക്കെതിരെ പ്രവര്‍ത്തിക്കുകയാണോയെന്ന് ബോംബെ ഹൈക്കോടതി. ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം എമര്‍ജന്‍സിക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കളായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജി പരിഗണിക്കവയാണ് ജസ്റ്റിസ് ബര്‍ഗെസ് കൊളാബാവാലെയുടെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം സെന്‍സര്‍ ബോര്‍ഡ് സിനിമ സിഖ് വിരുദ്ധമെന്ന് ആരോപിക്കുകയാണെന്ന് സീ സ്റ്റുഡിയോസിനുവേണ്ടി ഹാജരായ വെങ്കിടേഷ് ധോണ്ട് കോടതിയെ അറിയിച്ചു . ഭരണക്ഷി സ്വന്തം എംപിക്കെതിരെ നിലപാടെടുക്കുമോ എന്നായി കോടതി . അച്ചടക്കം പാലിക്കണമെന്ന് കങ്കണയോട് പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് അവര്‍ തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞെന്ന് ധോണ്ട് കോടതിയില്‍ ബോധിപ്പിച്ചു . ഇതിലേക്ക് കൂടുതലായി കടക്കാന്‍ താല്‍പര്യമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു
സിനിമ റിലീസ് ചെയ്യുന്നതമായി ബന്ധപ്പട്ട് ഈ മാസം 25നകം തീരുമാനം എടുക്കണമെന്ന് കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. സിഖ് സംഘടനകളുടെ പ്രതിഷേധത്തേത്തുടർന്ന് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് റിലീസ് ചെയ്യേണ്ട ചിത്രം ഇതോടെ പ്രതിസന്ധിയിലാവുകയായിരുന്നു. തന്‍റെ സിനിമയ്ക്കുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഭീകരമായ അവസ്ഥയാണിതെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു.