surya-karthi-rolex

സൂര്യയുടെ വില്ലന്‍ വേഷത്തെ കുറിച്ചുള്ള ചോദ്യത്തിന് രസികന്‍ മറുപടിയുമായി സൂര്യയുടെ അനിയനും നടനുമായ കാര്‍ത്തി. വിക്രം സിനിമയിലെ വില്ലന്‍ കഥാപാത്രമായ റോളക്‌സായി സൂര്യയെ ആദ്യമായി കണ്ടപ്പോള്‍ എന്തുതോന്നി എന്ന അവതാരകന്‍റെ ചോദ്യത്തിന് റോളക്സിനെ കണ്ടപ്പോള്‍ വലിയ സര്‍പ്രൈസ് ഒന്നും തോന്നിയില്ല എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി. അതിനുള്ള കാരണവും താരം പറയുന്നുണ്ട്. 

കാര്‍ത്തി പറഞ്ഞ വാക്കുകളിങ്ങനെ, ഇങ്ങനെയൊരു വേഷം ചെയ്തിരുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ സിനിമ റിലീസാകുന്നതിനുമുന്‍പ്  ലീക്ക് ആയ സീനോ ഫൂട്ടേജോ ഒന്നും ഞാൻ കണ്ടിരുന്നില്ല. തിയേറ്ററില്‍ കണ്ടപ്പോള്‍ സൂര്യയുടെ അഭിനയം വളരെ നന്നായി തോന്നി. എൻട്രി മുതൽ സ്പീക്കർ തൂക്കി നടന്നുവരുന്ന ഷോട്ടുകളൊക്കെ ഭയങ്കരമായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായി കാരണം നിങ്ങളാരും അത്തരമൊരു സൈഡ് ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ എനിക്ക് വലിയ സര്‍പ്രൈസ് ആയി തോന്നിയില്ല. കാരണം ഞാന്‍ ചെറുപ്പം മുതല്‍ അദ്ദേഹത്തിന്‍റെ ഈ വില്ലത്തരം കാണുന്നുണ്ട്. സൂര്യ എത്രത്തോളം വലിയ വില്ലനാണെന്ന് എനിക്ക് മാത്രമേ അറിയൂവെന്നും കാര്‍ത്തി തമാശരൂപേണ പറയുന്നു. സര്‍പ്രൈസ് അല്ല അത് എനിക്ക് ഒരു ബാല്യകാല ഓര്‍മയാണെന്നും പറയുന്നു.

കാര്‍ത്തിയുടെ സംഭാഷണം കേട്ട് ചുറ്റുമുള്ളവര്‍ ചിരിക്കുന്നതും വിഡിയോയിലുണ്ട്. നിരവധിയാളുകളാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തുന്നത്. വിഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.