ചീറ്റിംങ് സ്റ്റാർ, ഡെത്ത് സ്റ്റാർ,സ്മൈലിംങ് സ്റ്റാർ, ചെന്നൈ സ്റ്റാർ, അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത സൈബര്‍ സ്റ്റാറുമാര്‍ക്ക് ഇനി വിശ്രമമാകാം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ സുരേഷ് കൃഷ്ണയുടെ കണ്‍വിന്‍സിങ് സ്റ്റാറാണ്. സുരേഷ് കൃഷ്ണയുടെ കഥാപത്രങ്ങള വച്ചുള്ള ട്രോളുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഇപ്പോള്‍ അദ്ദേഹമാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍.
'നീ പൊലീസിനോട് പറ ക്രിസ്റ്റി, ഞാൻ വക്കീലുമായി വരാം…' എന്ന് പറഞ്ഞ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്‍ സാക്ഷാൽ മോഹൻലാലിനെ വഞ്ചിച്ച് മുങ്ങിയ ജോർജ് കുട്ടിയെ ഓർമയില്ലെ... ഇപ്പോള്‍ ന്യൂജന്‍ പിള്ളേര്‍ ആഘോഷമാക്കുകയാണ് ആകഥാപാത്രത്തെ. ബാങ്കിലെ ഒരു സാധാരണ ജീവനക്കാരനായ ക്രിസ്റ്റി അധോലോക രാജാവായി മാറുന്നതിന് കാരണക്കാരന്‍ ജോര്‍ജ്ജ് കുട്ടി മാത്രമാണ്. ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ സുരേഷ് കൃഷ്ണയ്ക്കുള്ള അനിതരസാധാരണമായ കഴവ് അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കുമുണ്ടെന്നാണ് സമൂഹമാധ്യമ പക്ഷം.. ഇതോടെയാണ് സുരേഷ് കൃഷ്ണയ്ക്ക് 'കണ്‍വിന്‍സിങ് സ്റ്റാര്‍' എന്ന പേര് ചാർത്തിക്കിട്ടിയത്.
Also Read : ‘ഓക്കെ ഞാൻ കൺവിൻസിങ് ആയി’; സുരേഷ് കൃഷ്ണയുടെ പോസ്റ്റിനു ബേസിലിന്റെ കമന്റ്
2001-ൽ വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടൻ എന്ന സിനിമയിലെ വില്ലൻ വേഷമാണ് സുരേഷ് കൃഷ്ണയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് മുതലേ ചിരിച്ചു കഴുത്തറുക്കുന്ന വില്ലനാണ് സുരേഷ് കൃഷ്ണ. കണ്‍വിന്‍സിങ് കാരക്ടര്‍ . കൈലിരിപ്പ് വില്ലന്‍റെയും . തുറുപ്പ് ഗുലാനിൽ ഹോട്ടൽ അടിച്ച് മാറ്റാൻ കൂട്ടുകാരനെ വിളിച്ച് വരുത്തി തട്ടുന്ന സുമുഖന്‍, കാര്യസ്ഥനില്‍ കൂട്ടുകാരനെ ഒളിച്ചോടാൻ സഹായിച്ച് അയാളുടെ പണം അടിച്ചുമാറ്റിയതുമെല്ലാം ഉദാഹരണങ്ങള്‍
താന്തോന്നി, കരുമാടി കുട്ടൻ, ചെസ്സ് തുടങ്ങിയ ചിത്രങ്ങളിലും ഈ കൺവിൻസിംഗ് സ്റ്റാർ പരിപാടി കാണാം . ചതിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് . എന്നാല്‍ ഇതുപോലൊരു കണ്‍വിന്‍സിങ് വേര്‍ഷന്‍ അത് ഇതാദ്യമാണെന്ന് സുരേഷ് കൃഷ്ണ കാണിച്ചു തന്നു.
എതായാലും സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങൾ ഇപ്പോൾ ട്രെന്‍ഡിങ് ആയി കഴിഞ്ഞു. ഇനി കൺവിൻസിംഗ് സ്റ്റാർ സോഷ്യൽ മീഡിയ ഭരിക്കും' എന്നാണ് സൈബറിടത്തെ ചർച്ച. ഒപ്പം ബേസിലടക്കമുള്ള താരങ്ങളും ഡബിൾ ലൈക്കടിച്ച് സുരേഷ് കൃഷ്ണക്കൊപ്പംമുണ്ട്.