അഭിനേതാക്കളായ കാര്‍ത്തിയെയും സൂര്യയെയും സന്ദര്‍ശിച്ച് ടൊവിനോ തോമസ്. ഇരുവര്‍ക്കും നടുവില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ടൊവിനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ അഭിനയ ജീവിത്തതില്‍ ഇരുവരും തനിക്ക് പ്രചോദനമായിരുന്നു എന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ പോസ്റ്റ്. ഒപ്പം വരാനിരിക്കുന്ന കാര്‍ത്തി ചിത്രം മെയ്യഴകന് താരം ആശംസയും നേര്‍ന്നു.
ഒരു നടനാകാൻ ആഗ്രഹിച്ച സമയത്ത് ഇവര്‍ രണ്ടുപേരും അവരുടെ വഴികളും എനിക്ക് പ്രചോദനമായിരുന്നു. ഇന്ന് ഈ രണ്ട് മികച്ച അഭിനേതാക്കളുടെയും വ്യക്തിത്വങ്ങളുടെയും ഇടയിൽ നിൽക്കുമ്പോൾ, എന്‍റെ യാത്രയെ സ്വാധീനിച്ചതിലുള്ള അവരുടെ പങ്ക് അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാര്‍ത്തിയേയും സൂര്യയെയും കണ്ടുമുട്ടിയതിലും അവരോടൊപ്പം സമയം ചെലവഴിച്ചതിലും വളരെ സന്തോഷം. കൂടാതെ നാളെ റിലീസ് ചെയ്യുന്ന കാര്‍ത്തിയുടെ മെയ്യഴകന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. എന്നാണ് ടൊവിനോ കുറിച്ചത്.
ഒട്ടേറെ ആളുകളാണ് ചിത്രത്തിന് ലൈക്കും കമന്‍റും ചെയ്തിരിക്കുന്നത്. ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയു എന്നാണ് നടി സുരഭി ലക്ഷ്മിയുടെ കമന്‍റ്. കൂട്ടത്തില്‍ ചുള്ളന്‍ സൂര്യയാണെന്നും എന്തൊ വലുത് വരാനിരിക്കുന്നെന്നും കമന്‍റുകളുണ്ട്. മൂന്ന് പേരും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍.