ഗോപി സുന്ദറുമായുള്ള ബന്ധത്തില്‍ സംഭവിച്ചതിനെക്കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞ് അമൃതസുരേഷ്. ആദ്യ ദാമ്പത്യം തകര്‍ന്ന് 14 വർഷത്തിനു ശേഷമാണ് ഞാൻ ഒരു പ്രണയബന്ധത്തിലാകുന്നതെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ വേർപിരിഞ്ഞതാണെന്നും രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും അമൃത സുരേഷ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.
അമൃതയുടെ വാക്കുകള്‍
14 വർഷത്തിനു ശേഷമാണ് ഞാൻ ഒരു പ്രണയബന്ധത്തിലാകുന്നത്. അത് നിങ്ങളെ അറിയിച്ചു. ഞങ്ങൾക്ക് ഇടയിൽ ഒരുപാട് കണക്ഷനുണ്ടായിരുന്നു, സംഗീതമുണ്ടായിരുന്നു. വർഷങ്ങള്‍ക്ക് ശേഷം സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. അത് നന്നാകണമെ എന്നേ പ്രാർഥിച്ചുള്ളൂ. പക്ഷേ ഒരു ഘട്ടമെത്തിയപ്പോള്‍, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ വേർപിരിഞ്ഞു. രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. മകളെ ഉപേക്ഷിച്ചു എന്നൊല്ലാമാണ് പലരും പറഞ്ഞത്. 14 വർഷത്തിന് ശേഷം എനിക്ക് ലൈഫ് ഉണ്ടാകരുത് എന്നാണോ? ഗോപി സുന്ദറുമായുള്ള ബന്ധത്തെ പറ്റി അമൃത പറഞ്ഞു. Read Also: പതിനെട്ടാം വയസില്‍ പ്രണയം; കള്ളം പറഞ്ഞ് വിവാഹം
വെളുപ്പിന് അഞ്ചരയ്ക്കാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നാണ് അമൃത സുരേഷ് പറയുന്നത്. ഇന്നലെത്തെ സംഭവത്തിന് ശേഷം കുടുംബത്തിൽ ആരും ഉറങ്ങിയിട്ടില്ലെന്നും അമൃത പറഞ്ഞു. 14 വർഷമായി ഞാൻ മിണ്ടാതിരിക്കുകയാണ്. എന്റെ സൈലൻസ് എന്നെ വെറുക്കാനുള്ള കാരണമായി. കോവിഡ് വന്നിട്ട് പാപ്പുവിനെ ഡോക്ടറെ കാണിച്ചില്ല എന്ന ഫേക്ക് ന്യൂസിലാണ് ആദ്യമായി പ്രതികരിച്ചത്. ഇന്ന് വീണ്ടും പാപ്പുവിലേക്ക് എത്തിയത് കൊണ്ടാണ് വീണ്ടും സംസാരിക്കുന്നതെന്നും അമൃത.
‘മമ്മി എന്താണ് മിണ്ടാത്തത് എന്ന് മകളാണ് ചോദിച്ചത്. ഞാൻ പറയാം, എനിക്കൊരു വിഡിയോ ചെയ്യണം ഞാൻ പറഞ്ഞാൽ വിശ്വസിക്കും എന്ന് പറഞ്ഞാണ് മകൾ വിഡിയോ പോസ്റ്റ് ചെയ്തതെന്നും അമൃത സുരേഷ് പറയുന്നു. 'എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. 12 വർഷം കുട്ടി സർവതും കണ്ടു, അത്രയും വിഷമിച്ചാണ് ആ കുഞ്ഞ് സംസാരിച്ചത്. അതിന് ശേഷം പാപ്പുവിനെ സൈബർ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന തരത്തിൽ മറ്റൊരു വിഡിയോ ഇറക്കുകയായിരുന്നു' അമൃത വിഡിയോയിൽ പറയുന്നു.'കുട്ടിയെ പറ്റി കള്ളി, അഹങ്കാരി എന്ന് മലയാളികൾ കമൻറിട്ടു. അമ്മയെന്ന നിലയ്ക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. മമ്മി പറഞ്ഞ് ചെയ്പ്പിച്ചു എന്നാണ് പറയുന്നത്. ഇന്നിത് കുട്ടികൾക്കിടയിൽ സംസാരിക്കുന്ന വിഷയമായി. അവൾ ഉത്തരം പറേണ്ട അവസ്ഥയായി' അമൃത പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം ഞാൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളീയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുതെന്നും അമൃത പറയുന്നു.