മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാള്‍ ആഘോഷിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ആരാധ്യ തന്നെയാണ് ഈ വിഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഞങ്ങളുടെ സാരി ഗേളിന് പിറന്നാള്‍ ആശംസകള്‍ എന്നെഴുതിയ കേക്കും വിഡിയോയില്‍ കാണാം. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു പിറന്നാൾ ആഘോഷം.
എന്‍റെ പിറന്നാള്‍ ആഘോഷം ഒരിക്കലും മറക്കാത്ത ഒന്നാക്കി മാറ്റിയതിന് റാമിന് നന്ദി. നിങ്ങള്‍ എന്‍റെ ഈ ദിവസം ഏറ്റവും മനോഹരമാക്കി എന്നാണ് ആരാധ്യ വിഡിയോയ്ക്കൊപ്പം കുറിച്ചത്. രാം ഗോപാലും പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധ്യ വിഡിയോ പങ്കുവെച്ചതിന് പിന്നാലെനിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്. വിമര്‍ശനങ്ങള്‍ അധികവും ആര്‍ജെവിക്കെതിരെയാണ്.
ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെ വൈറലായ ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യ ദേവിയെ നായികയാക്കിയാണ് രാം ഗോപാല്‍ വര്‍മ്മയുടെ സാരി എന്ന പുതിയ സിനിമ. ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ ഇടക്കിടെ തന്‍റെ യൂട്യൂബ് ചാനലിലൂടെ രാം ഗോപാല്‍ പങ്കുവെക്കാറുമുണ്ട്. ഇതിനെതിരെ നേരത്തെയും കടുത്ത വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. ശ്രീലക്ഷ്മിക്ക് ആരാധ്യ ദേവി എന്ന പേര് നല്‍കിയതും രാം ഗോപാല്‍ വര്‍മ്മയാണ്.
ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു.