mammootty-chandu-salim-kumar

TOPICS COVERED

മഞ്ഞുമ്മൽ ബോയ്സിലെ ഒറ്റ ഡയലോ​ഗിലാണ് സലീം കുമാറിന്റെ മകൻ ചന്തു മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. അച്ഛൻ സലിം കുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ചന്തുവിന് ആരാധകർ ഏറെയാണ്. അതേസമയം അച്ഛന്റെ വഴിയിൽ സിനിമയിലെത്തി എന്ന വിമർശനങ്ങളും ചന്തു നേരിടുന്നുണ്ട്. ഇത്തരത്തിൽ അൽപം കടന്നൊരു കമന്റിനോട് നേരിട്ട് പ്രതികരിക്കുകയാണ് താരം. 

ദുൽഖർ നിർമിക്കുന്ന ചിത്രത്തിന്റെ ലെക്കേഷനിലെത്തിയ മമ്മുട്ടിക്ക് പിന്നിൽ ചന്തു ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് മോശമായി കമന്റ് വന്നത്. ‘‘പുറകിൽ ഇരിക്കുന്ന സലിം കുമാറിന്റെ മകൻ മരപ്പാഴിനെ ഇപ്പോൾ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’’ എന്നായിരുന്നു ഒരാളുടെ കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട ചന്തു, ‘ഓക്കെ ഡാ’ എന്നായിരുന്നു മറുപടി നൽകിയത്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് ചന്തു ഇപ്പോൾ. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചന്തുവിന്റെ ഫോട്ടോസും പുറത്ത് വന്നിരുന്നു. ചിത്രത്തിലെ താരങ്ങളായ നസ്ലിനും ചന്തുവിനും അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും വൈറലാണ്.

ENGLISH SUMMARY:

Chandu Salimkumar replied to a Facebook comment about nepotism