• കോട്ടയം പൊന്‍കുന്നം പൊലീസെടുത്ത കേസ് എസ്ഐടിക്ക് കൈമാറി
  • മേക്കപ്പ് മാനേജര്‍ സജീവിനെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്
  • കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യകേസ്  പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി . മേക്കപ്പ് മാനേജര്‍   കൊരട്ടി സ്വദേശി  സജീവനെതിരെയുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കോട്ടയം പൊന്‍കുന്നം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് എസ്ഐടി  ഏറ്റെടുത്തത്. കൊല്ലം സ്വദേശിനിയായ മേക്കപ്പ്  ആര്‍ട്ടിസ്റ്റിന്‍റേതാണ് പരാതി .

അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചാണ്   സജിക്കെതിരെ എഫ്ഐആര്‍. പൊൻകുന്നത്തെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. 2013ല്‍ നടന്ന ഈ സംഭവം   ഹേമകമ്മിറ്റി മുമ്പാകെ മൊഴിയായും നല്‍കിയിരുന്നു

അതേസമയം, സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം തുടരുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് തന്നെയാണ് തിരച്ചിൽ തുടരുന്നത്. സിദ്ദിഖുമായി ബന്ധപ്പെടാൻ സാധ്യതയുള്ള ഒട്ടേറെ പേർ നിരീക്ഷണത്തിലാണ്.

ഇതിനകം സിദ്ദിഖ് പല ഒളിയിടങ്ങൾ മാറി സഞ്ചരിക്കുന്നു എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സുപ്രീംകോടതി ജാമ്യം നൽകിയാൽ പോലും സിദ്ദിഖിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകേണ്ടി വരുമെന്നും പൊലീസ് വിലയിരുത്തുന്നു.

ENGLISH SUMMARY:

Hema committee report make up artist complaint case against manager