priya-mani-husband

TOPICS COVERED

വിവാഹശേഷം തനിക്ക് വന്ന നെഗറ്റീവ് കമന്‍റുകള്‍ മനസുമടുപ്പിക്കുന്നവയായിരുന്നെന്ന് നടി പ്രിയാമണി. 2017-ലാണ് പ്രിയാ മണിയും ഇവന്‍റ് മാനേജരായ മുസ്തഫ രാജും വിവാഹിതരായത്. പിന്നാലെ വിവാഹം ലൗ ജിഹാദാണെന്നടക്കം ആക്ഷേപം കേട്ടു. കുടുംബത്തിന്‍റെ സമ്മതത്തോടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ ഏറെ ആവേശമായിരുന്നു.  എന്നാല്‍ വിവരം പങ്കുവെച്ചതോടെ വെറുപ്പുളവാകുന്ന കമന്‍റുകള്‍ മാത്രമായിരുന്നു ലഭിച്ചതെന്നും ഒരു അഭിമുഖത്തില്‍ പ്രിയാ മണി പറഞ്ഞു

'ജിഹാദ്, മുസ്​ലിം, നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും' തുടങ്ങിയ സന്ദേശങ്ങളാണ് തുടര്‍ന്ന്  ലഭിച്ചത്. ഇതെല്ലാം മനസ് മടുപ്പിക്കുന്നതായിരുന്നു. ഇവര്‍ എന്തിനാണ് ഇതരമതവിഭാഗങ്ങളില്‍പ്പെട്ട ദമ്പതിമാരെ മാത്രം ലക്ഷ്യമിടുന്നത്. പല മുന്‍നിര താരങ്ങളും അവരുടെ മതങ്ങള്‍ക്കതീതമായി വിവാഹം കഴിച്ചിട്ടുണ്ട്. അവര്‍ ആ മതം സ്വീകരിക്കണമെന്നോ അത് ഉള്‍ക്കൊള്ളണമെന്നോ നിര്‍ബന്ധമില്ല. അവര്‍ മതമൊന്നും നോക്കാതെയാണ് പരസ്പരം പ്രണയത്തിലായത്. പിന്നെ എന്തിനാണ് ചുറ്റിലും ഇത്രയേറെ വെറുപ്പ് സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രിയാമണി പറഞ്ഞു.

അടുത്തിടെ ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ കമന്‍റിലും ഹേറ്റ് കമന്‍റുകള്‍ ലഭിച്ചുവെന്നും താരം പറഞ്ഞു. താന്‍ ഇസ്ലാമായെന്ന്  ഒരാള്‍ കമന്‍റ്  ചെയ്തു. ഞാന്‍ മതം മാറിയോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. അത് തന്‍റെ തീരുമാനമാണ്. വിവാഹത്തിന് മുന്‍പ് തന്നെ താന്‍ മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. താന്‍ ഒരു ഹിന്ദുവായി ജനിച്ചയാളാണ്.  എല്ലായ്‌പ്പോഴും തന്‍റെ  വിശ്വാസത്തെ പിന്തുടരുമെന്നും പ്രിയാമണി പറഞ്ഞു. 

ENGLISH SUMMARY:

Priyamani said that the negative comments she received after her marriage were heartbreaking