കോളജിലെ മാഗസിൻ പ്രകാശന ചടങ്ങിലേക്ക് വിളിച്ചു വരുത്തി തന്നെയും നടന്മാരെയും അപമാനിച്ച് ഇറക്കിവിട്ടെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. മലപ്പുറം വളാഞ്ചേരി കോളജിലുണ്ടായ അപമാനം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വേദിയിൽ കൂടെയുണ്ടായിരുന്ന താരങ്ങൾക്ക് നേരിട്ട അപമാനമാണ് കൂടുതൽ വേദനിപ്പിച്ചത്.
സൈബർ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്നെ അപമാനിച്ച് ഇറക്കിവിട്ട അധ്യാപകനോട് യാതൊരു വിരോധവുമില്ല. കുട്ടികളുടെ വിഷമമാണ് എന്റെയും സങ്കടം. തന്നോട് പെരുമാറിയത് ശരിയാണോ എന്ന് അധ്യാപകൻ തന്നെ സ്വയം ചിന്തിക്കട്ടെയെന്നും ബിബിൻ ജോർജ് അട്ടപ്പാടിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. Also Read: കോളജ് പരിപാടിക്കിടെ ബിബിന്‍ ജോര്‍ജിനെ അപമാനിച്ച് പ്രിന്‍സിപ്പാള്‍; സങ്കടത്തോടെ വേദി വിട്ട് താരം...