manikadan-reshmi

മണികണ്‌ഠൻ ആർ ആചാരിയും രശ്മി ആര്‍ നായരും പ്രധാന വേഷത്തിലെത്തുന്ന റെഡ് എന്ന ഷോർട് ഫിലിം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരി വിശ്വം ഒരുക്കിയിരിക്കുന്ന ഷോർട് ഫിലിം സസ്പെന്‍സ് ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഒരു കഫേയില്‍ നിന്ന് കണ്ടുമുട്ടുന്ന രണ്ടുപേരിലൂടെയാണ് ചിത്രം കഥ പറയുന്നത്. മാത്യു എന്ന കഥാപാത്രമായി മണികണ്‌ഠൻ ആർ ആചാരി എത്തുമ്പോള്‍ അജ്ഞലി എന്ന കഥാപാത്രമായി രശ്മി ആര്‍ നായരും എത്തുന്നു. ആദ്യവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി പോകുന്ന ഷോർട് ഫിലിമിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.