നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിക്കുമെതിരായ ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങി പൊലീസ്. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസുമായി ബന്ധപ്പെട്ട് താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിനിടെ ഇരുവര്‍ക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് പൊലീസിന്‍റെയും നിഗമനം. ബിനു ജോസഫ് എന്നയാളാണ് ഇവരെ ഹോട്ടലില്‍ എത്തിച്ചതെന്നാണ് വിവരം.
Also Read: ഹ..ഹാ.ഹി..ഹു ; പരിഹാസം നിറഞ്ഞ ഇന്‍സ്റ്റാ സ്റ്റോറിയുമായി പ്രയാഗ മാർട്ടിന്‍
ഓംപ്രകാശ് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പ്രയാഗയെയും ശ്രീനാഥ് ഭാസിയേയും ബിനു ജോസഫ് ഹോട്ടലില്‍ എത്തിക്കുകയായിരുന്നു എന്നാണ് സൂചന. മൂന്നു മുറികളാണ് ഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നത്. ഇതില്‍ ഒരു മുറിയിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇവിടേക്ക് ഇരുപതോളം പേര്‍ എത്തിയെന്നും പറയുന്നു.
ബിനു ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രയാഗയും ശ്രീനാഥ് ഭാസിയുമടക്കം ഓംപ്രകാശ് താമസിച്ച മുറിയിലെത്തിയ 20പേരെയും പൊലീസ് ചോദ്യം ചെയ്യും. സിനിമാതാരങ്ങൾ അടക്കം മുറിയിലെത്തിയവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Also Read: ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറില്ല; പ്രതികരിച്ച് പ്രയാഗ
ഇത്തരത്തിലുള്ള ലഹരിപാർട്ടികൾ ഓംപ്രകാശും കൂട്ടാളികളും നേരത്തേയും നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുകയാണ്. അങ്ങിനെയുണ്ടെങ്കില്‍ ആരെല്ലാം പാർട്ടിയിൽ പങ്കെടുത്തു എന്നതും അന്വേഷിക്കും.