viswambara

TOPICS COVERED

ചിരഞ്ജീവിയുടെ പുതിയ ചിത്രം വിശ്വംഭരയുടെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ഫാന്‍റസി ജോണറില്‍ ഒരുങ്ങുന്ന ചിത്രം വിചിത്ര ജീവികളുള്ള സങ്കല്‍പ ലോകത്താണ് നടക്കുന്നത്. ദുഷ്​ടശക്തികളാല്‍ ലോകം നിറയുന്നതും ജനങ്ങളെ രക്ഷിക്കാനായി അവതരിക്കുന്ന സൂപ്പര്‍ ഹീറോയ്​ക്ക് സമാനനായ നായകനെയുമാണ് ടീസറില്‍ കാണിക്കുന്നത്. ഡ്രാഗണിനോട് സമാനമായി പറക്കുന്ന ജീവിയും സോറോപോഡുകളും പറക്കുന്ന കുതിരയും ടീസറില്‍ കാണാം. 

അതേസമയം കടുത്ത പരിഹാസവും വിമര്‍ശനവുമാണ് ടീസര്‍ പുറത്തുവന്നതിന് പിന്നാലെ വരുന്നത്. ചിത്രത്തിന്‍റെ വിഎഫ്​എക്​സിനും ആനിമേഷനും തന്നെയാണ് പ്രധാനവിമര്‍ശനം. കാര്‍ട്ടൂണ്‍, പോഗോ ചാനല്‍ എന്നാണ് പലരും കമന്‍റ് ചെയ്​തത്. ഒപ്പം കോപ്പിയടി ആരോപണങ്ങളും പലരും ഉന്നയിച്ചു. അവഞ്ചേഴ്​സ് ഇന്‍ഫിനിറ്റി വാര്‍, അവതാര്‍ എന്നീ ചിത്രങ്ങള്‍ക്ക് സമാനമായ രംഗങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു. അടുത്ത ഡിസാസ്​റ്ററാണോ എന്നും ആദിപുരുഷ് ലെവലാണല്ലോ എന്നും ചോദിക്കുന്നവരും ഉണ്ട്. ആദിപുരുഷ് 2 ആണോ എന്നും ചിലര്‍ ചോദിച്ചു. 

വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത മാസ്സ് ഫാന്റസി അഡ്വെഞ്ചര്‍ ചിത്രം നിര്‍മ്മിക്കുന്നത് യു വി ക്രിയേഷന്‍സാണ്. തൃഷ കൃഷ്ണന്‍, അഷിക രംഗനാഥ്, കുനാല്‍ കപൂര്‍, സുര്‍ഭി, ഇഷ ചൗള എന്നിവരാണ്  പ്രധാന താരങ്ങള്‍.

ENGLISH SUMMARY:

Chiranjeevi movie viswabhara teaser gets trolls