TOPICS COVERED

ചെയ്യുന്ന ചിത്രങ്ങള്‍ പോലെ ഫോട്ടോയിലും വ്യത്യസ്​തത പുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്ന ഒരോ ചിത്രങ്ങളും മുമ്പത്തേതിനെക്കാള്‍ അത്രത്തോളം വ്യത്യസ്​തമായിരിക്കും. അതുപോലെ ഓരോ ഫോട്ടോ പോസ്​റ്റ് ചെയ്യുമ്പോഴും പ്രായം കുറയുവാണോയെന്നാണ് ആരാധകര്‍ ഒരുപോലെ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ കത്തിക്കാന്‍ മമ്മൂട്ടി പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ബാഗി ജിന്‍സും വെളുത്ത ടീ ഷര്‍ട്ടും അണിഞ്ഞ് തോളിലേക്കിട്ട ഓവര്‍കോട്ടും പിടിച്ചാണ് മെഗാ താരത്തിന്‍റെ നില്‍പ്. 

സോഷ്യല്‍ ലോകം എന്തായാലും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്‍റുകളും വരുന്നുണ്ട് പോസ്​റ്റിന്. 'നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക് ഞാൻ ബര്‍ത്ത് സർട്ടിഫിക്കറ്റ് കൊണ്ടുവരാം, ഒന്നുകിൽ നിങ്ങൾക് പ്രായം ആയി എന്ന് ഒരു ബോധം നിങ്ങൾക് വേണം...

ഇല്ലെങ്കിൽ ഞങ്ങൾ ഇവിടെ കുറച്ചു ചെറുപ്പക്കാർ ഇവിടെ ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം, അപമാനിച്ചു കഴിഞ്ഞെങ്കി, ഞങ്ങൾ അങ്ങ് പോയിക്കോട്ടെ എന്ന് യൂത്തമാർ, ഇടക്കിടക്ക് ഞെട്ടാൻ എനിക്ക് പ്രാന്ത് ഇല്ലാത്തോണ്ട് ഞാൻ ഞെട്ടിയില്ല, ഇക്ക ഇക്കാ എന്ന് വിളിച്ചാ നാവ് കൊണ്ട് ചെക്കാ ചെക്കാ എന്ന് വിളിപ്പിക്കോ,' എന്നിങ്ങനെ പോകുന്ന കമന്‍റുകള്‍. 

വൈശാഖ് സംവിധാനം ചെയ്​ത ടര്‍ബോ ആണ് ഒടുവില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം. ഗൗതം വാസുദേവ് മേനോന്‍റെ ഡൊമിനിക്, ഡീനോ ഡെന്നീസിന്‍റെ ബസൂക്ക എന്നിവയാണ് ഇനി അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. 

ENGLISH SUMMARY:

Mammootty has now shared a new picture to set the social media on fire