ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന വാര്‍ത്തയില്‍ സമൂഹമാധ്യമങ്ങള്‍ ചുറ്റിത്തിരിയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും മകള്‍ക്കൊപ്പം മാത്രമാണ് ഐശ്വര്യയെ കാണാറുള്ളത്. അംബാനി കല്യാണത്തിന് ബച്ചന്‍ കുടുംബത്തിനൊപ്പമാണ് അഭിഷേക് പങ്കെടുക്കാനെത്തിയത്. മകള്‍ക്കൊപ്പം മറ്റൊരു വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.
വിവാഹമോചനത്തെ പറ്റിയുള്ള ഊഹോപോഹങ്ങള്‍ക്കിടെ മകള്‍ക്കൊപ്പം ഒരുമിച്ചിരിക്കുന്ന അഭിഷേകിന്‍റേയും ഐശ്വര്യയുടേയും വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വിഡിയോയും അംബാനി വിവാഹ ചടങ്ങില്‍ നിന്നുള്ളതാണ്. ഇരുവരും ഒരുമിച്ചിരുന്ന് കയ്യടിച്ച് ആഘോഷിക്കുന്നതാണ് വിഡിയോ.
ചടങ്ങിന് ഒന്നിച്ചല്ല വന്നതെങ്കിലും ചടങ്ങുകള്‍ക്കിടിയില്‍ ഇരുവരും ഒന്നിച്ചിരുന്നിരുന്നു. വിവാഹമോചന വാര്‍ത്തകള്‍ തുടരെ വരുന്നുണ്ടെങ്കിലും അഭിഷേകോ ഐശ്വര്യയോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്‍റെ ജന്മദിനത്തില്‍ ആശംസകൾ നേർന്നുകൊണ്ട് ഐശ്യര്യ എത്തിയിരുന്നു. ബച്ചന്‍റേയും ആരാധ്യയുടേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. 'പിറന്നാൾ ആശംസകൾ പാ-ദാദാജി, ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്.