gopi-sunder-facebook

സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവും അധികം കേള്‍ക്കാറുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. പലപ്പോഴും ഗോപി സുന്ദര്‍ തനിക്ക് എതിരെ വരുന്ന  ആരോപണങ്ങള്‍ക്ക് തക്കതായ മറുപടികള്‍ കൊടുക്കാറുമുണ്ട്.  ആക്ഷേപകരമായി കമന്‍റിട്ട  ഒരാളുടെ ഫെയ്സ്ബുക്ക്  സ്ക്രീൻഷോട്ട് എടുത്ത് ഗോപി സുന്ദര്‍ കൊടുത്തിട്ടുള്ള  മറുപടിയാണ് ഇപ്പോള്‍  സമൂഹമാധ്യമങ്ങളില്‍ വൈറല്‍ .

‘പെണ്ണുപിടിയൻ’ എന്നാണ് ഗോപി സുന്ദറിന് നേരെയുള്ള ആക്ഷേപം. ഇതിൽ രോഷം കൊള്ളാതെ, സ്ത്രീ എന്നാൽ തനിക്ക് ആരാണ്, എന്താണ് എന്ന് വിശദീകരിച്ച്  ഗോപി സുന്ദർ മറുപടി കൊടുത്തു ,

‘നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്ക്. പിന്നെ ഈ പെണ്ണുങ്ങൾ നീ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളയ്ക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്തുവല്ല, ജീവനുള്ള ഒരു മനുഷ്യനെ ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടിയായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ  എന്നതിൽ എനിക്ക് അത്ഭുതം ഇല്ല,’ എന്ന്  ഗോപി സുന്ദറിന്‍റെ മറുപടി.  നേരത്തെ ഏതു പോസ്റ്റിനും ആക്ഷേപം വരുന്ന സാഹചര്യത്തിൽ തന്‍റെ വളർത്തുനായ കല്യാണിയുടെ കൂടെയുള്ള ഒരു ചിത്രവും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു.