TOPICS COVERED

സ്​ത്രീ 2 എന്ന ചിത്രത്തിനൊപ്പം തന്നെ തംരഗമായിരുന്നു അതിലെ അതിലെ പാട്ടുകളും. കൂട്ടത്തിലെ കൊമ്പന്‍ തമന്നയുടെ 'ആജ് കി രാത്' തന്നെ. 509 മില്യണ്‍ ആളുകളാണ് ഇതുവരെ യൂട്യൂബില്‍ ഗാനം കണ്ടിരിക്കുന്നത്. മെയ്​വഴക്കത്തോടെയുള്ള തമന്നയുടെ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്. ഗാനത്തിന്‍റെ ഫുള്‍ വേര്‍ഷനായിരുന്നില്ല ആദ്യം പുറത്തുവിട്ടിരുന്നത്. പാട്ടിലെ കട്ട് ചെയ്​ത ഭാഗങ്ങള്‍ തമന്ന തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഒപ്പം പാട്ടിലെ വിവിധ ബിഹൈന്‍ഡ് ദി സീന്‍സും ഉണ്ട്. 

500 മില്യണ്‍ വ്യൂ നല്‍കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തമന്ന പോസ്​റ്റ് പങ്കുവച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. സച്ചിന്‍–ജിഗര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മധുബന്തി ബാഗ്ചിയാണ്. അമിതാഭ് ഭട്ടാചാര്യയാണ് വരികള്‍ എഴുതിയിരിക്കുന്നത്. 

കഴിഞ്ഞ ഓഗസ്​റ്റില്‍ റിലീസ് ചെയ്​ത സ്​ത്രീ 2 വമ്പന്‍ ഹിറ്റായിരുന്നു. ശ്രദ്ധ കപൂര്‍, രാജ്കുമാര്‍ റാവോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 800 കോടിയിലധികമാണ് ബോക്​സ് ഓഫീസില്‍ നിന്നും വാരിയത്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്​തത്. 

ENGLISH SUMMARY:

Tamannah released the cut portions of Aaj ki raat song