TOPICS COVERED

ശിവ കാര്‍ത്തികേയന്‍, സായ് പല്ലവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം അമരന്‍റെ ട്രെയിലര്‍ പുറത്ത്. വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്‍ മുകുന്ദ് വരദരാജന്‍റെ ജീവിതം ആസ്​പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ട്രെയിലര്‍ ആരംഭിക്കുന്നത് തന്നെ മകളോടൊപ്പമുള്ള അദ്ദേഹത്തിന്‍റെ വീഡിയോയോടെയാണ്. മുകുന്ദിന്‍റെ പഠനകാലവും പ്രണയവും സൈനിക ജീവതവുമെല്ലാം ട്രെയ്​ലറിലൂടെ കടന്നുപോകുന്നുണ്ട്. 

മുകുന്ദ് വരദരാജനായി ശിവ കാര്‍ത്തികേയന്‍ എത്തുമ്പോള്‍ ഭാര്യയായ ഇന്ദു റബേക്കയെ ആണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. മലയാളിയായാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. മലയാളിയായ ഇന്ദു റബേക്കയെ ആയിരുന്നു മുകുന്ദ് വരദരാജന്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. 

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് അമരൻ കമൽഹാസന്‍റെ രാജ് കമൽ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിൽ ശ്യാം മോഹനും അഭിനയിക്കുന്നുണ്ട്. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ശിവകാർത്തികേയന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിനായി കൗമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു

ENGLISH SUMMARY:

Amaran Movie trailer is out