നാലാം വിവാഹ ജീവിതത്തിലേക്ക് ബാല കടന്നതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ പുതിയ ചിത്രം പങ്കുവച്ച് അമൃത സുരേഷ്. നെറ്റിയല്‍ ചന്ദനം ചാര്‍ത്തി വഴിപാട് നടത്തി പ്രസാദം പിടിച്ച് നില്ക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കൈ കൂപ്പി പിടിച്ചിരിക്കുന്ന ഇമോജിയാണ് അമൃത ഇട്ടിരിക്കുന്നത്. അമൃതയുടെ ഈ ചിരിയാണ് വേണ്ടതെന്നും ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ കേട്ടതെന്നും കമന്റുകള്‍ Read More:‘മനസ്സുള്ളവർ അനുഗ്രഹിക്കുക, ഇതാണ് കേകില, ഐ ആം കോൺഫിഡന്റ്’; ഭാര്യയെ പരിചയപ്പെടുത്തി ബാല
ബാല നാലാം വിവാഹം ചെയ്തിരിക്കുന്നത് മാമന്റെ മകൾ കോകിലയെയാണ് . കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല ഒരിക്കൽപോലും വെളിപ്പെടുത്തിയിരുന്നില്ല. 2010ലാണ് ഗായിക അമൃതയെ ബാല വിവാഹം ചെയ്തത്.അമൃതയുമായിട്ടുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല.