dulquer-salmaan-fangirl

TOPICS COVERED

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു ദുല്‍ഖര്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖറിന്‍റേതായി ഒരു ചിത്രവും പുറത്തുവന്നിരുന്നില്ല. പ്രഭാസ് ചിത്രം കല്‍ക്കിയില്‍ അതിഥി വേഷത്തില്‍ എത്തിയെങ്കിലും മിനിട്ടുകള്‍ മാത്രമായിരുന്നു താരം അഭിനയിച്ച രംഗങ്ങളുടെ ദൈര്‍ഘ്യം. അതിനാല്‍ തന്നെ വെങ്കി അറ്റ്​ലൂരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലക്കി ഭാസ്കറിനായി കട്ട വെയ്​റ്റിങ്ങിലാണ് സിനിമാ ലോകം. ഒക്​ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

ചിത്രത്തിന്‍റെ പ്രമോഷന്‍റെ തിരക്കിലാണ് പ്രധാനതാരങ്ങള്‍. പ്രൊമോഷന്‍ പരിപാടിക്കിടെയുള്ള ഒരു ഹൃദ്യമായ കാഴ്ച സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്. ചെന്നൈയിലെ പരിപാടിയിലായിരുന്നു സംഭവം. ക്യാമറകള്‍ക്കിടയില്‍ കണ്ണീരൊഴുക്കി ഒരു ആരാധിക ദുല്‍ഖറിനായി കാത്തുനിന്നു. മലപ്പുറം സ്വദേശിനിയായ നെഹ്​ലയാണ് ദുല്‍ഖറിനായി കാത്തുനിന്നത്. 

പരിപാടി കഴിഞ്ഞ എഴുന്നേറ്റ് ദുല്‍ഖറിനെ പെണ്‍കുട്ടി കൈ വീശി വിളിച്ചതോടെ താരം ആളുകള്‍ക്കിടയിലേക്ക് നോക്കി. ഒരു ആരാധിക കാണാനായി കരയുകയാണെന്ന് അവതാരക പറഞ്ഞതോടെ ദുല്‍ഖര്‍ പെണ്‍കുട്ടിയെ നോക്കി ഹായ് പറഞ്ഞു. തനിക്കൊന്ന് കെട്ടിപ്പിടിക്കണമെന്ന് നെഹ്​ല കരഞ്ഞുപറഞ്ഞതോടെ ദുല്‍ഖര്‍ വേദിയിലേക്ക് വിളിക്കുകയായിരുന്നു. വേദിയിലേക്ക് ഓടിക്കയറി ദുല്‍ഖറിനെ കെട്ടിപിടിച്ച ശേഷം ചിത്രത്തിന് വിജയാശംസകളും നേര്‍ന്നു. താരത്തിനൊപ്പം ഫോട്ടോയും എടുത്താണ് നെഹ്​ല വേദി വിട്ടത്. 

അതേസമയം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മീനാക്ഷി ഛൗധരിയാണ് ചിത്രത്തില്‍ നായികയാവുന്നത്. 

ENGLISH SUMMARY:

Fan girl moment of Dulquer Salmaan goes viral