സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വഴികാട്ടിയായി ദ ബ്രാന്‍ഡിങ് കമ്പനിയുമായി നടന്‍ വിനയ് ഫോര്‍ട്ടും സുഹൃത്തുക്കളും. കോഴിക്കോട് ആസ്ഥാനമായുള്ള ദ ബ്രാന്‍ഡിങ് കമ്പനി ബ്രാന്‍ഡിങ്–മാര്‍ക്കറ്റിങ് മേഖലകളിലാണ് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വഴികാട്ടിയാവുക.
ഒരു ഉല്‍പന്നത്തിന്റെയോ സ്ഥാപനത്തിന്റെയോ ലോഗോ ഡിസൈനിങ് മുതല്‍ പ്രമോഷനും മാര്‍ക്കറ്റ് സ്റ്റഡിയുംവരെ നടത്തി ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിങിലെ സമസ്ത മേഖലകളെയും കൈകാര്യം ചെയ്യുക. അതാണ് നടന്‍ വിനയ് ഫോര്‍ട്ടും സുഹൃത്തുക്കളും ബ്രാന്‍ഡിങ് കമ്പനി കൊണ്ട് ലക്ഷ്യമാക്കുന്നത്. വിനയ് ഫോര്‍ട്ടും സുഹൃത്തുക്കളായ സുനീഷും മധുവുമാണ് ദ ബ്രാന്‍ഡിങ് കമ്പനി അവതരിപ്പിക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പരസ്യമേഖലയിലെ സജീവ സാന്നിധ്യമായ സുനീഷാണ് കമ്പനിയുടെ ഫൗണ്ടറും സിഇഒയും. കമ്പനിയുടെ ക്രിയേറ്റീവ് ടീമിനെ ഡയറക്ടറായ വിനയ് ഫോര്‍ട്ടും ഇവന്റ് മാനേജ്മെന്റ് ടീമിനെ മധുവുമാണ് നയിക്കുക.
ചെറുതും വലുതുമായ ഏത് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച വഴികട്ടിയാവുകയാണ് കമ്പനിയുടെ ലക്ഷ്യം.
ജോലി,ബിസിനസ്,സാമ്പത്തിക നില തുടങ്ങി സകലതും മാറിമറിഞ്ഞ കോവിഡാനന്തര ലോകത്ത് കരുതല്‍ അത്യാവശ്യമാണെന്ന പൊതുബോധ്യത്തിലൂന്നീയ ചിന്തയില്‍നിന്നുകൂടിയാണ് ദ ബ്രാന്‍ഡിങ് കമ്പനിയുടെ ഉത്ഭവം.