ഫോട്ടോ: എഐ

TOPICS COVERED

മോഹന്‍ലാല്‍ ഹോളിവുഡിലെ എവര്‍ക്ലാസിക് സിനിമകളിലെ കഥാപാത്രങ്ങളായി എത്തിയാല്‍ എങ്ങനെയുണ്ടാവും? എഐ സാങ്കേതിക വിദ്യയോടെ ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് മലയാളാ സിനിമാ താരങ്ങളുടെ മുഖം നല്‍കികൊണ്ടുള്ള പരീക്ഷണങ്ങള്‍ നിരവധി വന്നിട്ടുണ്ട്. എന്നാലിപ്പോള്‍ ശ്രദ്ധ പിടിക്കുന്നത് മോഹന്‍ലാലിന്റെ മുഖം ഈ ഹോളിവുഡ് ക്ലാസിക് കഥാപാത്രങ്ങള്‍ക്ക് വെച്ചുള്ള ഇന്‍സ്റ്റാ പോസ്റ്റാണ്. 

തലമുറകള്‍ കടന്ന് ഏവരുടേയും മനസില്‍ നിലനില്‍ക്കുന്ന ടൈറ്റാനിക്കിലെ ജാക്കിനും റോക്കി സിനിമയിലെ സില്‍വസ്റ്റര്‍ സ്റ്റാലിനിലും തുടങ്ങി ടോപ് ഗണ്ണിലെ ടോം ക്രൂസിന്റെ കഥാപാത്രത്തിന് വരെ മോഹന്‍ലാലിന്റെ മുഖം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വയ്ക്കുന്നു. ഇതുകൊണ്ടും തീരുന്നില്ല. സ്റ്റാര്‍ വാര്‍സ്, ജെയിംസ് ബോണ്ട്, ഇന്ത്യാന ജോണ്‍സ് സിനിമയിലെ കഥാപാത്രങ്ങളും മോഹന്‍ലാലിന്റെ മുഖവുമായി എത്തുന്നു. 

ENGLISH SUMMARY:

How will it be if Mohanlal becomes the character of ever classic movies in Hollywood? There have been many attempts to give the faces of Malayalam movie stars to characters in Hollywood movies with AI technology.