raveena-marriage

TOPICS COVERED

 നടി രവീണ രവി വിവാഹിതയാകുന്നു. ‘വാലാട്ടി’ സിനിമയുടെ സംവിധായകന്‍ ദേവന്‍ ജയകുമാര്‍ ആണ് വരന്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും പ്രണയ വാർത്ത സ്ഥിരീകരിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം ഒട്ടേറെപ്പേരാണ് ആശംസകളുമായി എത്തുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് രവീണ. ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്‍റേയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടേയും മകളാണ് രവീണ രവി.

Google News Logo Follow Us on Google News

Choos news.google.com

ആറാമത്തെ വയസ്സിൽ വാനപ്രസ്ഥം എന്ന സിനിമയിൽ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ സിനിമാരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ എഫ്ഐആർ എന്ന ചിത്രത്തിലും ശബ്ദം പകർന്നു. പിന്നീട് വലിയൊരു ഇടവേളയ്ക്കു ശേഷം 2013ൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് സജീവമായി. ഭാസ്ക്കർ ദ് റാസ്ക്കൽ, ലൗ ആക്‌ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം പകർന്നതുൾപ്പെടെ മുപ്പതിലധികം മലയാള ചിത്രങ്ങളിൽ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്. ദേവൻ സംവിധാനം ചെയ്ത വാലാട്ടിയിലും രവീണ ഡബ്ബ് ചെയ്തിരുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ കല്യാണി പ്രിയദർശനു ഡബ്ബ് ചെയ്തതും രവീണയാണ്.

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്‍റെയും (ജയകുമാർ) ശ്രീകലയുടെയും മകനാണ് ദേവൻ. 2011ൽ ഒരു പരസ്യ ചിത്രത്തിൽ സംവിധായകൻ വി.കെ. പ്രകാശിന്‍റെ അസിസ്റ്റന്‍റായിട്ടാണ് ദേവൻ കലാരംഗത്ത് തുടക്കം കുറിച്ചത്

Actress Raveena Ravi is getting married:

Actress Raveena Ravi is getting married. The groom is Devan Jayakumar, the director of the movie 'Valatti'.