boby-cinema

പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ സിനിമാ മേഖലയിലേക്കും. ‘ബോചെ സിനിമാനിയ’ എന്ന ബാനറിൽ സിനിമാ നിർമ്മിക്കാനാണ് ബോബി ചെമ്മണ്ണൂരിന്‍റെ  തീരുമാനം. താൻ നിർമ്മിക്കുന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്ന് ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിലുള്ള കഥയാണ് ബോചെയുടെ ആദ്യ സിനിമ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിലുള്ള തിരക്കഥയിലൊരുക്കുന്ന ചിത്രം തന്‍റെ ആദ്യത്തെ സിനിമായാണെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമക്ക് പ്രമേയമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. . 100 കോടി രൂപയെങ്കിലും ചിത്രത്തിന്‍റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നതായി  ബോബി ചെമ്മണ്ണൂർ പറഞ്ഞു. 

ENGLISH SUMMARY:

Bobby Chemmannur to produce the film