നാലാം വിവാഹത്തിന് ശേഷവും ഭാര്യയുമായി നിരന്തരം സോഷ്യൽ മീഡിയ പോസ്റ്റുമായി വരുന്ന നടന്‍ ബാലയ്ക്ക് രൂക്ഷ വിമര്‍ശനം. വിവാഹം കഴിഞ്ഞു, ഇനി ഭാര്യക്കൊപ്പം ജീവിതം നയിക്കുന്നതിലാണ് താൽപ്പര്യം. മാധ്യമങ്ങൾക്ക് മുന്നിലേക്കില്ല എന്ന് പറഞ്ഞ താരമാണ് ഇപ്പോള്‍ നിരന്തരം പോസ്റ്റുകളുമാി വരുന്നത്. മുൻ വിവാഹബന്ധത്തിനു ശേഷവും നിരന്തരം സോഷ്യൽ മീഡിയ പോസ്റ്റുമായി ബാല വന്നിരുന്നു.
‘ഇവൻ പിന്നെയും ഭാര്യയെ വെച്ച് പ്രദർശനം തുടങ്ങി, എന്റെ പൊന്നു ബാല ചേട്ടാ.. ഇനിയെങ്കിലും ഈ വിഡിയോ ഇട്ട് വെറുപ്പിക്കുന്നത് നിർത്ത് , നിങ്ങളും ഭാര്യയും നന്നായി ജീവിക്കാൻ നോക്ക്… എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്..ദിസ് ഈസ് റാങ്, ഇതു പോലെ ഒരു അൽപ്പൻ, 250 കോടി കൈയിൽ ഉണ്ടായിട്ട് 25 പൈസയുടെ വകതിരിവ് ഇല്ല’ എന്നെല്ലാമാണ് കമന്റുകൾ
ഭാര്യ കോകിലയുമായി 18 വയസ്സ് പ്രായ വ്യത്യാസമുണ്ടെന്ന് ബാല വെളിപ്പെടുത്തിയിരുന്നു. അടുത്ത് തന്നെ തങ്ങള്‍ക്കൊരു കുട്ടിയുണ്ടാകുമെന്നും നല്ല രീതിയിൽ ജീവിക്കുമെന്നും ബാല പറയുന്നു. കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു. ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്.