സമൂഹമാധ്യമങ്ങളില്‍ തരംഗമായി തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ വിഡിയോ. ദുബായ് സര്‍ക്യൂട്ടില്‍ തന്റെ പോര്‍ഷെ GT3 ഓടിച്ച് നോക്കുന്ന അജിത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അദ്ദേഹത്തിന്റെ പിആര്‍ഒയാണ് ദൃശ്യങ്ങള്‍ സമൂമാധ്യമത്തില്‍ പങ്കുവച്ചത്. പിന്നാലെ ആരാധകര്‍ അത് വൈറലാക്കി.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അജിത്ത് റേസിങ് സര്‍ക്യൂട്ടിലേക്ക് തിരിച്ചെത്തുന്നത്. 2025–ല്‍ യൂറോപ്യന്‍ GT4 ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2003 ഫോര്‍മുല ഏഷ്യ ബിഎം ഡബ്ല്യു ചാംപ്യന്‍ഷിപ്പ്, 2010 ഫോര്‍മുല 2 ചാംപ്യന്‍ഷിപ്പ് എന്നിവയിലും സൂപ്പര്‍താരം ഭാഗമായിരുന്നു.
അജിത്തിന് കാറോട്ടമല്‍സരത്തില്‍ വിജയം ആശംസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എക്സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ ആശംസയില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് തമിഴിസൈ സൗന്ദര്‍രാജന്‍ പറയുന്നത്. അജിത്തിന് ആശംസകള്‍ നേരുന്നത് വിജയ്‌യെ പ്രകോപിപ്പിക്കാനാണെന്ന് തമിഴിസൈ പറഞ്ഞു.