divya-kriss

TOPICS COVERED

വിവാഹ വാര്‍ത്തയോടുള്ള  സോഷ്യല്‍മീഡിയ കമന്റുകളില്‍ പ്രതികരിച്ച് ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. വിവാഹവാര്‍ത്തകള്‍ക്കു താഴെ മോശം രീതിയിലുള്ള കമന്റുകള്‍ ഇട്ടവരോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞാണ് ദിവ്യ സംസാരിച്ചു തുടങ്ങിയത്. തനിക്ക് ഭര്‍ത്താവിനെയും കുട്ടികള്‍ക്ക് അപ്പായെയും ആവശ്യം ആയിരുന്നുവെന്ന് ദിവ്യ പറയുന്നു. 

‘നിങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്, എന്തെല്ലാം മോശം കമന്റുകളാണ് വിവാഹവാര്‍ത്തയ്ക്കു താഴെ വരുന്നത്... എന്‍റെയും മക്കളുടെയും സുരക്ഷിതത്വം ആഗ്രഹിച്ചാണ് കല്യാണം കഴിച്ചത്,  ദയവുചെയ്ത് ഇതുപോലെ മോശം കമന്റുകള്‍ പറയല്ലേ. എല്ലാവരുടെയും വീട്ടില്‍ അമ്മയും സഹോദരിമാരും ഇല്ലേ? അവരെയൊന്നും ഇവിടെ പരാമര്‍ശിക്കുന്നത് പോലും ശരിയല്ല,  എനിക്ക് 40 വയസും ഭര്‍ത്താവിനു 49 വയസുമാണ്, 60 വയസെന്നാണ് കമന്റുകളില്‍ പറയുന്നത്. ആയിക്കോട്ടെ, 60 വയസുള്ള ആളാണെങ്കിലും കൂടെ  താമസിക്കുന്നത് ഞാനല്ലേ’ എന്നും ദിവ്യ ചോദിക്കുന്നു. ഇത്തരം മോശം  കമന്റ് ചെയ്യുന്നവര്‍ക്കൊക്കെ രോഗമുണ്ടെന്നു കരുതാമെന്നും, ഗെറ്റ് വെല്‍ സൂണ്‍ എന്നേ പറയാനാകൂ എന്നുമാണ് ക്രിസിന്റെ പ്രതികരണം. 

ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ ക്യാരക്ടർ വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. വിവാഹമോചനം കഴി‍‌ഞ്ഞ് ആകെ ബുദ്ധിമുട്ടി നില്‍ക്കുമ്പോളാണ് ക്രിസിനെ പരിചയപ്പെടുന്നതെന്ന് ദിവ്യ പറഞ്ഞു . മക്കളെ പൂര്‍ണമനസോടെ സ്വീകരിക്കുന്ന ഒരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ  എത്തിയതെന്നും ദിവ്യ പറഞ്ഞു. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ടബിള്‍ ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്‍റെ സ്നേഹം ലഭിക്കുന്നുണ്ടെന്നും  ദിവ്യ പറഞ്ഞു. 

Google News Logo Follow Us on Google News

Choos news.google.com
Television stars Kriss Venugopal and Divya Sridhar reacted to the social media comments on the marriage news.:

Television stars Kriss Venugopal and Divya Sridhar reacted to the social media comments on the marriage news.