nepolin-son

TOPICS COVERED

നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ അനൂഷിനു വേണ്ടി അമ്മയാണ് വധുവിന്റെ കഴുത്തിൽ താലി ചാർത്തിയത്. മകന്റെ വിവാഹചടങ്ങുകൾക്കു സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തമിഴ് സിനിമ ലോകത്ത് നിന്ന് നിരവധി പ്രമുഖ താരങ്ങളാണ് വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയത്. കാർത്തി, ശരത്കുമാർ, മീന, ഖുശ്ബു, സുഹാസിനി തുടങ്ങിയ താരങ്ങള്‍ നേരിട്ട് വധൂവരന്മാർക്ക് ആശംസകൾ നേർന്നു.മസ്കുലാർ ഡിസ്ട്രോഫി ബാധിതനായി  ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. മകന്റെ ചികിത്സക്കായിട്ടാണ് നെപ്പോളിയൻ സകുടുംബം അമേരിക്കയിലേക്ക് താമസം മാറ്റിയത്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്

ENGLISH SUMMARY:

Actor Napoleon's elder son, Dhanoosh, who has muscular dystrophy, was married today in a lavish Hindu ceremony in Japan. Although Dhanoosh couldn't personally place the traditional wedding chain (thali) around the bride Akshaya's neck on his own, his mother helped him by placing the chain on his behalf.