സോഷ്യല്‍ മീഡിയയില്‍ ഇന്ന് താരം ബേസില്‍ ജോസഫായിരുന്നു. കേരള സൂപ്പര്‍ ലീഗ് മല്‍സരത്തിനിടെ ബേസിലിന് പറ്റിയ അബദ്ധത്തിന്‍റെ വിഡിയോ വൈറലായിരുന്നു. കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ താരം പൃഥ്വിരാജിന് കൈ കൊടുക്കുകയായിരുന്നു . ഈ വീഡിയോയിപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബേസിലിനെ ട്രോളി ടൊവിനോ തോമസും സഞ്ചു സാംസണും രംഗത്തെത്തിയിരുന്നു.
ഇരുവര്‍ക്കും ഇപ്പോള്‍ മറുപടി നല്‍കുകയാണ് ബേസില്‍. കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു എന്നാണ് ബേസില്‍ പറഞ്ഞത്. കേരള സൂപ്പര്‍ ലീഗില്‍ ബേസിലിന്‍റെ കാലിക്കറ്റ് എഫ്സി കിരീടം നേടിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ യാത്രയില്‍ കാലിക്കറ്റ് എഫ്സിക്കൊപ്പം നില്‍ക്കാന്‍ സാധിച്ചു എന്നും താരം കുറിച്ചു. പോസ്റ്റിനൊപ്പം ടൊവിനോയേയും സഞ്ചുവിനേയും ബേസില്‍ ടാഗ് ചെയ്തിട്ടുമുണ്ടായിരുന്നു.
എന്നാല്‍ ഈ പോസ്റ്റിനേയും ട്രോളി നസ്രിയ കമന്‍റ് ചെയ്തു. മെയ്ന്‍ ഫോട്ടോ എവിടെ എന്നായിരുന്നു താരത്തിന്‍റെ ചോദ്യം. 'നീയും എന്നെ' എന്നാണ് ബേസില്‍ തിരിച്ചു കമന്‍റ് ചെയ്തത്. എന്തായാലും ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ കമന്‍റ് ചെയ്തിരുന്നു. 'സമാധാനം' എന്ന് കുറിച്ചതിനൊപ്പം വെള്ളരിപ്രാവിന്‍റെ ഇമോജിയും ടൊവിനോയ്ക്ക് നല്‍കി ബേസില്‍ പ്രശ്നം കോംപ്രമൈസാക്കി.