meenakshi-dq-mammootty

TOPICS COVERED

ദുല്‍ഖര്‍ സല്‍മാന്‍, മീനാക്ഷി ഛൗധരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ലക്കി ഭാസ്​കര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു സാധാരണ ക്ലര്‍ക്ക് ആയിരുന്നു ഭാസ്​കറിന് ജീവിതത്തില്‍ നേരിടുന്ന തിരിച്ചടികളും തുടര്‍ന്ന് തന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന തീരുമാനങ്ങളിലേക്ക് അദ്ദേഹം കടക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

ലക്കി ഭാസ്​കര്‍ പ്രൊമോഷനോട് അനുബന്ധിച്ച് കേരളത്തിലെത്തിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വീട്ടില്‍ എത്തിയതിനെ പറ്റിയുള്ള അനുഭവം പങ്കുവക്കുകയാണ് മീനാക്ഷി ഛൗധരി. ദുല്‍ഖര്‍ തന്നെയാണ് വീട്ടിലേക്ക് ക്ഷണിച്ചതെന്നും അന്ന് അവിടെവച്ച് മമ്മൂട്ടിയെ കണ്ടെന്നും മീനാക്ഷി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

'ലക്കി ഭാസ്​കറിന്‍റെ പ്രൊമോഷനുവേണ്ടി കൊച്ചിയില്‍ ചെന്നപ്പോള്‍ ദുല്‍ഖര്‍ എന്നേയും വെങ്കി സാറിനേയും ഡിന്നറിനായി വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ മമ്മൂട്ടി സാറും ഉണ്ടായിരുന്നു. ഒരു ലെജന്‍റിനെ നേരില്‍ കാണുകയാണ്. ദുല്‍ഖറിന് എങ്ങനെ ഇത്രയും ലാളിത്യമുണ്ടായി എന്ന് അന്നത്തോടെ എനിക്ക് മനസിലായി, ആപ്പിള്‍ ഒരിക്കലും മരത്തിന് ദൂരെ പോയി വീഴില്ല, മമ്മൂട്ടി സാര്‍ വളരെ എളിമയോടെയാണ് ഞങ്ങളോട് പെരുമാറിയത്. മികച്ച അഭിനേതാവാണ് അദ്ദേഹം. വളരെ സിമ്പിളായ മനുഷ്യന്‍, അതുപോലെ തന്നെയാണ് ദുല്‍ഖറും. വളരെ സിമ്പിളാണ്. കാരണം അത്തരമൊരു ഇടത്തുനിന്നാണ് അദ്ദേഹം വരുന്നത്.  താന്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ഒരിക്കലും മറന്നില്ല, എങ്ങനെയാണോ അങ്ങനെതന്നെയിരുന്നു. ദുല്‍ഖറില്‍ ഏറ്റവും മനോഹരമായത് അതാണ്. താന്‍ ആരാണെന്ന തിരിച്ചറിവില്‍ നിന്നുതന്നെയാണ് ആ ഊര്‍ജം വരുന്നതും,' മീനാക്ഷി പറ‍ഞ്ഞു. 

അന്ന് അവിടെ വച്ചുതന്ന ഭക്ഷണത്തെ പറ്റിയും മീനാക്ഷി സംസാരിച്ചു. 'അത്രയും രുചികരമായിരുന്നു. ശരിക്കുമുള്ള കേരള ഭക്ഷണം ഞാന്‍ കഴിച്ചിട്ടില്ല. സമയമില്ലാതെ ലാസ്​റ്റ് മിനിട്ടില്‍ ഉണ്ടാക്കിയ ഭക്ഷണമാണ്. എന്നിട്ടും നല്ല രുചിയായിരുന്നു. അടുത്ത തവണ ബിരിയാണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു,' മീനാക്ഷി പറ‍ഞ്ഞു. 

ENGLISH SUMMARY:

Meenaskhi Choudhari shares her experience in Mammootty's house