amaran-film

 ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയറ്ററിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞതായി റിപ്പോര്‍ട്ട്. തമിഴ്‌നാട് നെല്ലായി ജില്ലയിലെ മേലപാളയത്തെ ‘അലങ്കാര്‍ സിനിമ’ക്കു നേരെയാണ് സിനിമാപ്രദര്‍ശനം തടയാനായി പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തിനു പിന്നിലാരെന്നതു സംബന്ധിച്ചും ഇതുവരെ പൊലീസിനു വിവരം ലഭിച്ചിട്ടില്ല.

സംഭവത്തില്‍ വ്യാപകമായ അന്വേഷണം നടക്കുകയാണെന്ന് തിരുനെല്‍വേലി പൊലീസ് അറിയിച്ചു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന അമരനില്‍ ശിവ കാര്‍ത്തികേയനാണ് മേജര്‍ മുകുന്ദ് ആയി വേഷമിട്ടത്. രാജ്‌കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ മേജര്‍ മുകുന്ദിന്‍റെ ഭാര്യയായെത്തിയ സായി പല്ലവിയും ഇതിനോടകം പ്രേക്ഷകപ്രശംസ നേടിക്കഴിഞ്ഞു. ദീപാവലിയോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ 200കോടി കളക്ഷന്‍ മറികടന്നതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.

അതേസമയം ചിത്രത്തെച്ചൊല്ലി വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. സിനിമയില്‍ കശ്മീരികളെ മോശമായി ചിത്രീകരിക്കുന്നതായാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതേച്ചൊല്ലി എസ്‌ഡിപിഐയും ബിജെപിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. ചിത്രം വ്യാപകമായി പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപിയും ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് എസ്‌ഡിപിഐയും ആവശ്യപ്പെടുന്നു.

Google News Logo Follow Us on Google News

Choos news.google.com
A petrol bomb was reportedly hurled at the theater during the screening of Sivakarthikeyan's film Amaran:

A petrol bomb was reportedly hurled at the theater during the screening of Sivakarthikeyan's film Amaran. Tirunelveli Police informed that extensive investigation is going on in the incident