nayans-dhanush

 മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10കോടിയുടെ കോപിറൈറ്റ് നോട്ടിസയച്ച ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്‍ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചത്.

nayan-documentary

എന്നാല്‍ ഇത് പകപോക്കല്‍ മാത്രമാണെന്നാണ് നയന്‍താര പറയുന്നത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ . ചിത്രത്തിന്‍റെ നിര്‍മാതാവ് ധനുഷ് ആണ്. ഈ സിനിമാസെറ്റില്‍വച്ചാണ് ഇരുവരും പ്രണയബദ്ധരാകുന്നത്. ഡോക്യുമെന്‍ററിയില്‍ പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയില്‍ ചിത്രവും പരാമര്‍ശിക്കുന്നുണ്ട്. ഇതിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അവഗണിച്ചെന്ന് നയന്‍താര പറയുന്നു.

nayan-kids

ഡോക്യുമെന്ററി ട്രെയിലർ പുറത്തു വന്നതോടെയാണ് സിനിമയുടെ ബി.ടി.എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്നുകാട്ടി ധനുഷ് നോട്ടീസ് അയച്ചത്. വെറും മൂന്ന് സെക്കന്‍റ് ദൃശ്യമാണ് ഉപയോഗിച്ചതെന്നും ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച ദൃശ്യങ്ങളാണെതെന്നും നയന്‍താര മറുപടി പറയുന്നു. എന്നാല്‍ ധനുഷിന്റേത് പകര്‍പ്പാവകാശ പ്രശ്നമല്ലെന്നും പകപോക്കലാണെന്നും താരം തന്‍റെ ഇന്‍സ്റ്റഗ്രാം ഔദ്യോഗിക പേജിലൂടെ പങ്കുവച്ച തുറന്ന കത്തില്‍ വ്യക്തമാക്കുന്നു. ധനുഷിന് സിനിമയിലെ മുഖമല്ല യഥാര്‍ഥത്തിലുള്ളതെന്നും നയന്‍സ് കത്തിലൂടെ തുറന്നടിച്ചു.

നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തും വളരെ മോശം സമീപനമാണ് ധനുഷിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും എന്നാൽ അനുഷിന്‍റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻവിജയമായെന്നും താരം കത്തില്‍ പറയുന്നു. അനുഷിന്‍റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് സന്തോഷം ഉണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ നിന്നും ധനുഷ് വിട്ടുനില്‍ക്കുകയായിരുന്നെന്നും തന്നോടും വിക്കിയോടും എന്തിനാണ് ഇത്രേം പക സൂക്ഷിക്കുന്നതെന്നും നയന്‍താര ചോദിക്കുന്നു. ഇത് വളരെ മോശമായി പോയെന്നും, ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ സ്വഭാവത്തിന്‍റേയും നന്‍മയുടേയും പകുതിയെങ്കിലും നിങ്ങൾ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും താരം തുറന്നടിക്കുന്നു. വാക്കുകളിലൂടെ പറയുന്നത് നിങ്ങള്‍ ചെയ്യുന്നില്ലെന്നും , കുറഞ്ഞത് എന്‍റെയും എന്‍റെ പങ്കാളിയുടെയും കാര്യത്തിലെങ്കിലും അത് ചെയ്യണമെന്നും താരം പറയുന്നു.

Google News Logo Follow Us on Google News

Choos news.google.com
Nayanthara shared an open letter to Dhanush:

Nayanthara slams Dhanush in an open letter says about the legal notice on copyright issue sent by Dhanush. Nayanthara says that Dhanush does not actually have an innocent face and is a person who behaves with vindictiveness.