nayans-parvathy-shruti

3 സെക്കന്‍റ് വിഡിയോക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ച ധനുഷിനെ വിമര്‍ശിച്ച  നയന്‍താരയ്ക്ക് പിന്തുണയുമായി മുന്‍നിരതാരങ്ങള്‍. ധനുഷിനെതിരായി നയന്‍താര പങ്കുവച്ച ദീര്‍ഘമായ പ്രസ്​താവന സ്​റ്റോറി ആക്കിയാണ് പാര്‍വതി തിരുവോത്ത് പിന്തുണ അറിയിച്ചത്. ഒപ്പം വാമിഖ ഖബ്ബി, അന്ന ബെന്‍, അനുപമ പരമേശ്വരന്‍, പ്രയാഗ മാര്‍ട്ടിന്‍, ദിവ്യ പ്രഭ, ഐശ്വര്യ ലക്ഷ്​മി, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ നയന്‍സിന്‍റെ പോസ്​റ്റിന് ലൈക്ക് ചെയ്​തിരുന്നു. ഇതില്‍ പകുതിയോളം പേരും മുമ്പ് ധനുഷിന്‍റെ മുന്‍നായികമാരായിരുന്നു എന്നതും ശ്രദ്ധേയമാണ്. 

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹമുള്‍പ്പെടെ ആവിഷ്​കരിക്കുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലറിൽ ധനുഷ് നിര്‍മിച്ച ‘നാനും റൗഡി താൻ' എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചത്.

nayan-support

മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10കോടിയുടെ കോപിറൈറ്റ് നോട്ടിസയച്ച ധനുഷിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ.

ENGLISH SUMMARY:

Parvathy Thiruvothu, Aishwarya Lakshmi, Sruthi Hassan etc supports Nayanthara