മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. ഇപ്പോളിതാ വൈറല്‍ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പുറത്ത് വിട്ട ഒരു വിഡിയോ ആണ്. കൊളംബോയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയാണ് ദൃശ്യത്തിലുള്ളത്.
സൂപ്പർതാരത്തിനൊപ്പം കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരും ഉണ്ടായിരുന്നു. മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിട്ടുണ്ട്. രണ്ട് സൂപ്പർതാരങ്ങളും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു.
മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ കൊളംബോയിൽ സംഗമിക്കുമ്പോൾ 11 വർഷത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. മമ്മൂട്ടിയും മോഹൻലാലും നായകവേഷത്തിലെത്തിയ ഒടുവിലത്തെ ചിത്രം 2008 ൽ റിലീസ് ചെയ്ത ട്വന്റി 20 ആയിരുന്നു. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടിയിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു