multi-star-movie

പതിനെട്ട് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളത്തിന്‍റെ ഡ്രീം പ്രോജക്ടിന്‍റെ താരനിരയിലേക്ക് ഫഹദ് ഫാസിലും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മോഹൻലാൽ ശ്രീലങ്കയില്‍ തിരി തെളിയച്ചതോടെയാണ് തുടക്കമായത്.

ആന്‍റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വലിയ താരനിര വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നത്. കഥയും തിരക്കഥയും സംവിധായകൻ മഹേഷ് നാരായണന്‍റേതാണ്. ബുധനാഴ്ചയാണ് ഫഹദ് ശ്രീലങ്കയിലെ ലൊക്കേഷനിൽ എത്തിയത്.

മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനുമുൾപ്പെട്ട രംഗങ്ങൾ നേരത്തെ തന്നെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു. മമ്മൂട്ടിക്ക് മോഹൻലാലിനും ഫഹദിനും കുഞ്ചാക്കോ ബോബനും പുറമേ നയൻതാര, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി,ദ ര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍,അബുദാബി,അസര്‍ബെയ്ജാന്‍,തായ്‌ലന്‍ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. 

      ENGLISH SUMMARY:

      Fahad Faasil joins with the multi star malayalam movie set.