aishwarya-lekshmi-arattu-annan

സമൂഹമാധ്യങ്ങളില്‍ ഇപ്പോള്‍ വൈറല്‍ നടി ഐശ്വര്യ ലക്ഷ്മിയും ഒരു ഷേക്ക് ഹാൻഡുമാണ്. റിവ്യു പറഞ്ഞ് വൈറലായ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി ഷേക്ക് ഹാൻഡിനായി കൈ നീട്ടിയപ്പോൾ ഐശ്വര്യ മൈൻഡ് ആക്കിയില്ലെന്നതാണ് ചര്‍ച്ച.  ഐശ്വര്യ നായികയായ ഹലോ മമ്മി എന്ന ചിത്രത്തിന്റെ ആദ്യഷോ കാണാൻ കൊച്ചിയിലെ തിയറ്ററിൽ എത്തിയപ്പോഴാണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. സിനിമ കണ്ടിറങ്ങി വന്ന അവർക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ സന്തോഷ് വര്‍ക്കി ക്യാമറയ്ക്ക് മുൻപിലേക്ക് തിക്കിത്തിരക്കിയെത്തുന്നു, താരത്തിനു നേരെ കൈ നീട്ടുന്നു. ഐശ്വര്യ അത് അവഗണിച്ച് മുൻപോട്ടു പോകുന്നതും വിഡിയോയില്‍ കാണാം. 

എന്നാല്‍  ഐശ്വര്യ ലക്ഷ്മിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു സന്തോഷ് വര്‍ക്കി എന്നാണ് മറ്റു വി‍ഡിയോകള്‍ കാണുമ്പോള്‍ വ്യക്തമാകുന്നത്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് ഐശ്വര്യ  തിയറ്ററിലേക്ക് കയറാനൊരുങ്ങുമ്പോള്‍ ആദ്യം ‘ഓൾ ദി ബെസ്റ്റ്’ ആശംസിച്ചുകൊണ്ട് സന്തോഷ് വര്‍ക്കി ഷേക്ക് ഹാൻഡിനായി ആദ്യം കൈ നീട്ടുന്നു. ഐശ്വര്യ ലക്ഷ്മി സൗഹൃദഭാവത്തിൽ സന്തോഷത്തോടെ ആ ഷേക്ക് ഹാൻഡ് മടക്കി നൽകി തിയറ്ററിനുള്ളിലേക്ക് പോയി. സിനിമയുടെ ഇടവേളയിൽ വീണ്ടും ഷേക്ക് ഹാൻഡിനായി കൈ നീട്ടുന്നു, ഇതിനും സൗഹാർദ്ദപൂർവമായാണ് ഐശ്വര്യ പ്രതികരിച്ചത്. പിന്നീടാണ്  സിനിമ കഴിഞ്ഞിറങ്ങിയ ഉടനെ വീണ്ടും കൈ നീട്ടിവരുന്നത്. ഇത്തവണ പക്ഷേ, ഐശ്വര്യ അതിനോടു പ്രതികരിക്കാതെ നടന്നു പോയി. ഈ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായതും  ചർച്ചകൾക്ക് വഴി വച്ചതും.

ENGLISH SUMMARY:

aishwarya lekshmi handshake controversy aarattu annan viral on social media