mohini-rahman

സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചു. ഇതോടെ എ.ആർ. റഹ്മാന്റെ വിവാഹമോചനത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി. ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹിനി.Read Also : ‘എന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്; കിംവദന്തികള്‍ പ്രചരിക്കരുത്’; എ.ആര്‍ റഹ്മാന്‍റെ മകന്‍

mohini-dey

എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് അവർ എല്ലാവരോടും അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും മോഹിനി പ്രതികരിച്ചു

മോഹിനിയുടെ  ഇൻസ്റ്റാഗ്രാം സ്റ്റോറി

‘അഭിമുഖമെടുക്കാനെന്നുപറഞ്ഞ് വലിയതോതിലുള്ള അഭ്യർത്ഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം.’

റഹ്മാന്‍റെ മകനും വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. 

‘എന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്. സംഗീതരംഗത്തിന് അദ്ദേഹം നല്‍കിയ അവിശ്വസനീയമായ സംഭാവനകള്‍ കൊണ്ടു മാത്രമല്ല, വര്‍ഷങ്ങളായി അദ്ദേഹം നിലനിര്‍ത്തുന്ന മൂല്യങ്ങളും ബഹുമാനവും സ്‌നേഹവും കൊണ്ടും അദ്ദേഹം ഇതിഹാസമാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ വളരെ നിരാശ തോന്നുന്നു. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവര്‍ക്കും ഓര്‍മിക്കാം. അത്തരം തെറ്റായ വിവരങ്ങളില്‍ ഏര്‍പ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ദയവായി വിട്ടുനില്‍ക്കൂ. അദ്ദേഹത്തിന്റെ അന്തസ്സും നമ്മില്‍ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനവും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’ –റഹ്മാന്റെ മകന്‍ എആര്‍ അമീന്‍

ENGLISH SUMMARY:

Guitarist Mohini Dey refutes rumors linking her separation to AR Rahman`s divorce, instagram story