sairaBanu-rahman

TOPICS COVERED

സൈറ ബാനു– റഹ്മാന്‍ വിവാഹമോചന വാര്‍ത്തയുടെ ആഘാതം ആരാധകര്‍ക്കിനിയും മാറിയിട്ടില്ല. ഭാര്യയായിരുന്ന സൈറയെ കുറിച്ച് റഹ്മാന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുറച്ച് വിദ്യാഭ്യാസവും കുറച്ച് സൗന്ദര്യവും ആവോളം മനുഷ്യപ്പറ്റുമുണ്ടാകണം. അത്രയുമേ ഞാന്‍ എന്‍റെ ഭാര്യയാകാനുള്ള ആളെ കുറിച്ച് ആഗ്രഹിച്ചിരുന്നുള്ളൂവെന്നാണ് റഹ്മാന്‍ അഭിമുഖത്തില്‍ പറയുന്നത്. സിമി ഗരേവാളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്‍റെ ഈ വെളിപ്പെടുത്തല്‍. Also Read: 'വിവാഹ മോചനം കുഴപ്പം പിടിച്ചതാണ്, കുട്ടികളോടു ചെയ്യുന്ന അനീതിയും'; റഹ്മാന്‍

സൈറ മുന്‍പ് കരുതിയിരുന്നത് പോലെ ആയിരുന്നില്ലെന്നും രണ്ട് വശങ്ങള്‍ അവര്‍ക്കുണ്ടെന്ന് പിന്നീടാണ് മനസിലായതെന്നും റഹ്മാന്‍ വെളിപ്പെടുത്തുന്നു.' അവള്‍ ശാന്തയാണെങ്കില്‍ തീര്‍ത്തും ശാന്തമായിരിക്കും. ദേഷ്യം വന്നാല്‍ മഹാ ദേഷ്യക്കാരിയാണ്. അതാണ് രണ്ട് വശങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞത്. വിവാഹ ജീവിതത്തിലെ ആദ്യ നാളുകളില്‍ അവള്‍ തീര്‍ത്തും അക്ഷമയാകുമായിരുന്നു. ഷോപ്പിങിനോ മറ്റുകാര്യങ്ങള്‍ക്കോ അങ്ങനെ പുറത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹത്തിന് മുന്‍പ് തന്നെ ഇത് ഇങ്ങനെയൊക്കെയാകുമെന്ന് ഞാന്‍ സൈറയോട് പറഞ്ഞിരുന്നു. ആ കരാര്‍ അംഗീകരിച്ചായിരുന്നു വിവാഹമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ കണ്ണഞ്ചിപ്പിക്കുന്ന വിവാഹങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു റഹ്മാന്‍റെയും സൈറയുടെയും വിവാഹം. സൈറയ്ക്ക് സംഗീതത്തോടുള്ള തന്‍റെ അഭിനിവേശത്തെ പൂര്‍ണമായും അറിയാമായിരുന്നുവെന്നും കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ റഹ്‌മാന്‍റെ ആരാധികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വിവാഹം കഴിക്കുന്നതിനായി വധുവിനെ തിരയാന്‍ തനിക്ക് നേരമില്ലായിരുന്നുവെന്നും അതുകൊണ്ട് അമ്മയെ ആണ് അക്കാര്യങ്ങള്‍ ഏല്‍പ്പിച്ചതെന്നും താരം സിമിയോട് പറയുന്നു. 'സിംപിളായ ഒരു ഭാര്യയെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വല്യ കുഴപ്പക്കാരിയല്ലാത്ത ഒരാളാണെങ്കില്‍ എനിക്കെന്‍റെ സംഗീതം സുഗമമായി കൊണ്ടുപോകാനാകും. കുറച്ച് വിദ്യാഭ്യാസവും കുറച്ച് സൗന്ദര്യവും മനുഷ്യത്വവും വേണം'.. ഇതായിരുന്നു അമ്മയോട് താന്‍ വച്ച നിബന്ധനയെന്നും അദ്ദേഹം വിശദീകരിക്കുന്നു. 29–ാം വയസിലാണ് റഹ്മാന്‍ വിവാഹക്കാര്യത്തെ കുറിച്ച് അമ്മയോട് സംസാരിക്കുന്നത്. 2012ലാണ് സിമിക്ക് റഹ്മാന്‍ ഈ അഭിമുഖം നല്‍കിയത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

I wanted a simple wife – someone who wouldn’t give me much trouble so I could carry on doing my music. That was my demand to my mom," says A.R. Rahman