അയ്യപ്പനെ അവഹേളിക്കുന്നു ഗാനം പുറത്തിറക്കിയെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ ഉയര്‍ന്ന പരാതിയില്‍ ഇടപെട്ട് തമിഴ്നാട് സര്‍ക്കാര്‍. നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു. ‘‘മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നത് അനുവദിക്കില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണു ഡിഎംകെ സർക്കാരിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.
പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നും വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയിരുന്നു. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണു ഗാനം ആലപിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണു പ്രശ്നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്.
ഇസൈവാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഗാനത്തിന്‍റെ പേരില്‍ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. തുടര്‍ന്ന് ചെന്നൈ കമ്മിഷണർക്ക് മുമ്പാകെ ഇസൈവാണി പരാതി സമർപ്പിച്ചു. പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സംഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ഗാനം ചിട്ടപ്പെടുത്തിയത്. 2018ലായിരുന്നു ഐ ആം സോറി അയ്യപ്പാ എന്ന ഗാനം പുറത്തിറക്കിയത്. വിവിധ വേദികളില്‍ ഗാനം അവതരിപ്പിച്ചിട്ടുണ്ട്.
Also Read; 3 മണിക്കൂര്‍ 21 മിനിറ്റ്; പുഷ്പ 2 വിന്റെ ദൈര്‍ഘ്യം കേട്ട് അമ്പരന്ന് ആരാധകര്‍
അതിനിടെ, ഗാനം ആലപിച്ച ഗായിക ഗാന ഇസൈവാണിക്കും പരിപാടി സംഘടിപ്പിച്ച നീലം കൾച്ചറൽ സെന്ററിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ചെന്നൈ പൊലീസ് കമ്മിഷണർ പരാതി നൽകി.